Kings Bridge Park, Niagra
ഒരു അവധി ദിവസം കിട്ടിയാല്‍ ജോലി തിരക്കുകളില്‍ നിന്ന് മാറി ഒന്ന് ഫ്രീഷ് ആകാന്‍ ആദ്യം തിരഞ്ഞടുക്കുന്ന സ്ഥലം നയാഗ്ര ആണ്. ഇക്കുറി ഞങ്ങള്‍ നയാഗ്ര വെള്ളച്ചട്ട ത്തിന്റെ അടുത്തുള്ള chippakka villege ഇലെ Kings Bridge പാര്‍ക്ക്‌കിലേക്ക് ആണ് യാത്ര തിരിച്ചത് .പാര്‍ക്ക് എന്ന് പറഞ്ഞപ്പോള്‍ എന്റെ മകള്‍ സന്തോഷം കൊണ്ട് തുള്ളി ചാടി ,അവള്‍ വിചാരിച്ചു കളിയ്ക്കാന്‍ ഉള്ള പാര്‍ക്ക് ആകുമെന്ന് .
Niagra നദിയും welland നദിയും ഇവിടെയാണ് ചേരുന്നതു.പണ്ട് കാലത്ത് ഏറ്റവും തിരക്കുള്ള തുറമുഖം ആയിരുന്നു അത്. Hikingഇനും [കാല്‍നടയായുള്ള ദീര്‍ഘവിനോദസഞ്ചാരം] bikingഇനും ആയി ധാരാളം ആളുകള്‍ ഇവിടെ എത്താറുണ്ട്
Autumn സമയത്താണ് ഞങ്ങള്‍ അവിടെ പോയത് . പ്രകൃതി രമണീയം ആണ് ആ park. ശെരിക്കും ക്യാമറ പിടിക്കാന്‍ അറിയാത്ത ഞാന്‍ എടുത്ത ചിത്രങ്ങള്‍ ആണിത് . ഞാന്‍ പലപ്പോഴും ആലോചിച്ചിട്ടുണ്ട് നല്ല കലാ ബോധം ഉള്ള ആരെങ്കിലും ഏതൊക്കെ പകര്‍ത്തി ഇരുന്നെങ്കില്‍ എത്ര നന്നായിരുന്നു എന്ന് .
എനിക്ക് ഇത്തിരി ഇഷ്ടം കുടുതല്‍ ഉള്ള ഒരു ഫോട്ടോ ആണിത്
പാര്‍ക്കിലെ കാഴ്ചകള്‍ ആണ് ഇതു. സഞ്ചാരികള്‍ക്ക് ഒരു വിചനമായ കാട്ടില്‍ എത്തുന്ന പ്രതീതി ഉളവാക്കുന്ന രീതിയിലാണ് ഇതു ഡിസൈന്‍ ചെയ്തിരിക്കുനത്
ഇടെയ്ക്ക് ഇത്തിരി പച്ചപ്പ് ...
അവധി ദിവസങ്ങളില്‍ രാവിലെ തന്നെ ആളുകള്‍ ഭക്ഷണം തയാറാക്കാനുള്ള സാധനങ്ങളും കിടക്കകളുമായി കുടുംബ സമേതം എവിടെ എത്തും.എവിടെ എങ്ങും Barbecue ചിക്കെന്റെ കൊതിയൂരുന്ന മണമാണ്. ശെരിക്കും പറഞ്ഞാല്‍ ഒരു ടൈറ്റാനിക് കുഴപ്പമില്ലാതെ വായില്‍ കൂടി ഓടും.
കാഴ്ചകള്‍ കണ്ടും മോളുടെ കൂടെ കളിച്ചും സധ്യയായി. ഇനി ഒന്നര മണിക്കൂര്‍ ഡ്രൈവ് ചെയ്താലേ വീട്ടിലെത്തുക ഒള്ളു എന്നതിനാല്‍ നയാഗ്ര വെള്ളച്ചാട്ടത്തിന്റെ അടുത്ത് ഇറങ്ങിയില്ല . പക്ഷെ ട്രാഫിക് കാരണം ഞങ്ങള്‍ ഏകദേശം മൂന്നു മണിക്കൂര്‍ എടുത്തു വീട്ടില്‍ എത്താന്‍ .
10 comments:
നന്ദി റാണി,മനോഹരമായ വിവരണം.ചിത്രങ്ങളും നല്ലതു തന്നെ..
നന്നായിട്ടുണ്ട് ഫോട്ടോകള്‍.... കൂടുതല്‍ പ്രതീക്ഷിക്കുന്നു....
നന്നായിട്ടുണ്ട് ഫോട്ടോകള്‍.... കൂടുതല്‍ പ്രതീക്ഷിക്കുന്നു....
നല്ല ഫോട്ടോസ്! keep posting ..
റാണീ ... 10 സെന്റില്‍ പാര്‍ക്കുകള്‍ കണ്ട് ശീലിച്ചിട്ടുള്ള നമുക്കിത് ഒന്നൊന്നര പാര്‍ക്ക് തന്നെ അല്ലേ ?
ഫോട്ടോ പിടിക്കല്‍ മോശമായിട്ടൊന്നും ഇല്ലല്ലോ ? എല്ലാം നന്നായിട്ടുണ്ട്.
ഒരു യാത്രാവിവരണത്തിനിടയില്‍ ഇതിലും നല്ല പടങ്ങളൊന്നും കാണിക്കാന്‍ പാടില്ല. അങ്ങനായാല്‍ ജനം മുഴുവന്‍ പടത്തിന്റെ ഭംഗിയില്‍ മുഴുകിപ്പോകും :) മാത്രമല്ല ലിനുവിനെപ്പോലുള്ള ഫോട്ടോഗ്രാഫേഴ്സിനെ ജീവിക്കാന്‍ അനുവദിക്കുകയും വേണമല്ലോ ? :)
റാണീ,യാത്രകള്‍ .കോം മില്‍ പരിചയപ്പെടാനും വായിക്കാനും കഴിഞ്ഞതില്‍ സന്തോഷം.ഇത്ര വീതിയില്‍ എങ്ങിനെയാ ചിത്രങ്ങള്‍ ഇടുന്നത് എന്നു പറഞ്ഞു തരുമൊ???
സുന്ദരം
സുഭഗം
:-)
റാണീ..നല്ല വിവരണം മനോഹര ചിത്രങ്ങളും..കാമറ പിടിക്കാന്‍ ,അറിയില്ല,കലാബോധം ഇല്ല എന്നൊക്കെയുള്ള പറച്ചിലുകളെ കാറ്റില്‍ പരത്തുന്നു ഈ ചിത്രങ്ങളുടെ മിഴിവ്..കൂടുതല്‍ യാത്രകള്‍ ഉണ്ടാവട്ടെ...നയന മനോഹരങ്ങളായ ചിത്രങ്ങള്‍ക്കായ് കാത്തിരിക്കുന്നു..തുടരുക
നല്ല പോസ്റ്റ്. കലക്കൻ ഫോട്ടോകൾ
വിവരണം ഇത്തിരി കൂടെ ആവാമായിരുന്നു എന്ന് തോന്നി.
:)
Post a Comment