Friday, December 25, 2009

Swarovski Crystal Wish Tree



 Toronto Eaton center എന്നാ ഷോപ്പിംഗ്‌ മാള്‍ഇല്‍  പ്രദര്‍ശിപ്പിച്ചിരിക്കുന്ന  Crystal Wish Tree ആണിത് .Swarovski crystals ഉപയോഗിച്ചാണ്‌ ഇത് അലങ്കരിചിരിക്കുന്നത് . 35 അടി ഉയരം ഉള്ള ഈ മരം അലങ്കരിക്കാന്‍ 20,000 crystalലുകള്‍  ഉപയോഗിച്ചിട്ടുണ്ട്  .


നമ്മുടെ കണ്ണുകളെ മഞ്ഞളിപ്പിക്കുന്ന വിധത്തില്‍ ഈ ട്രീ സാവധാനം കറങ്ങിക്കൊണ്ടേ ഇരിക്കും കൂടെ ഇമ്പം ഉള്ള സംഗീതവും  . കഴിഞ്ഞ അഞ്ചു കൊല്ലങ്ങളായി എല്ലാ ക്രിസ്മസ് സമയങ്ങളിലും ഇതിനെ പ്രദര്‍ശനം നടത്തുന്നുണ്ട്  .ഈ ട്രീ കാണാന്‍ വേണ്ടി രാജ്യത്തിന്‍റെ പല ഭാഗത്തും നിന്നും ആളുകള്‍ എത്താറുണ്ട് . അവധി ദിവസങ്ങളില്‍ ഇതിന്റെ അടുത്ത് കൂടി പോകാന്‍ പറ്റില്ല അത്രയ്ക്ക് ജനത്തിരക്കാണ് അവിടെ.



Children’s Wish Foundation of Canada യുടെ ധനശേഖരണത്തിനു വേണ്ടിയാണ് ഇത് പ്രദര്‍ശി പ്പിച്ചിരിക്കുന്നത് .Crystalലുകള്‍ വാങ്ങുന്നതിന്റെ ലാഭം Foundatioനിലേക്ക് പോകും.

ലോകത്തിന്റെ പല ഭാഗങ്ങളിലും  ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കായി ഇതു പോലെ ട്രീകള്‍ Swarovski കമ്പനി പ്രദര്‍ശിപ്പികാറുണ്ട്


മുകളില്‍ വെച്ചിരിക്കുന്ന നക്ഷത്രത്തെ നോക്കി എന്താഗ്രഹിച്ചാലും നടക്കും എന്നാണ് പറയുന്നത്.

എല്ലാ വര്‍ഷവും ഞാന്‍ പോയി വിഷ് ചെയ്യാറുണ്ട് അതില്‍ ഒരു crystal  അടര്‍ന്നു എന്റെ കൈകളില്‍ വീഴണേ എന്ന് ... crystal പോയിട്ട് അതിന്റെ ഒരു പൊടി പോലും ഇതുവരെ വീണിട്ടില്ല

വീഡിയോകള്‍ ഇവിടെ   1 **** 2 കാണാം

10 comments:

Rani December 25, 2009 at 10:00 AM  

എല്ലാവര്ക്കും ഞങ്ങളുടെ ക്രിസ്മസ് പുതുവത്സര ആശംസകള്‍ ..

ചാണക്യന്‍ December 25, 2009 at 10:38 AM  

നല്ല പോസ്റ്റ്...ആശംസകൾ...

ഉറുമ്പ്‌ /ANT December 25, 2009 at 12:33 PM  

Merry X'mas

siva // ശിവ December 29, 2009 at 1:37 AM  

“എല്ലാ വര്‍ഷവും ഞാന്‍ പോയി വിഷ് ചെയ്യാറുണ്ട് അതില്‍ ഒരു crystal അടര്‍ന്നു എന്റെ കൈകളില്‍ വീഴണേ എന്ന് ... crystal പോയിട്ട് അതിന്റെ ഒരു പൊടി പോലും ഇതുവരെ വീണിട്ടില്ല“

:)

വിഷ്ണു | Vishnu January 7, 2010 at 10:55 AM  

മനോഹരമായ ക്രിസ്മസ് ട്രീ പരിചയപ്പെടുത്തിയതിനു വളരെ നന്ദി റാണി ചേച്ചി!!

വൈകി ആണെങ്കിലും പുതുവത്സരാശംസകള്‍!!

jyo.mds January 11, 2010 at 12:53 AM  

വിവരണത്തില്‍ നിന്ന് ഊഹിയ്ക്കാം--നേരില്‍ കാണാന്‍ എന്തു ഭംഗിയാവുമെന്ന്

നീര്‍വിളാകന്‍ January 17, 2010 at 6:04 AM  

നമസ്കാരം.... എന്റെ പേര്‍ അജിത്ത്.... ഞാന്‍ നീര്‍വിളാകം ദേശവാസിയാണ്.... നീര്‍വിളാകന്‍ എന്ന പേരില്‍ ബ്ലോഗുകള്‍ എഴുതാറുണ്ട്.... ഞാന്‍ ക്രിയേറ്റ് ചെയ്ത ശേഷം ഏതാണ്ട് ഉപേക്ഷിച്ച രീതിയില്‍ കിടക്കുന്ന നീളാത്തി പൊട്ടന്‍ എന്ന ബ്ലോഗില്‍ താങ്കള്‍ ഇട്ട ഒരു കമന്റാണ് താങ്കളെ ഫോളോ ചെയ്ത് ഇവിടെ വരെ എത്തിപ്പെടാന്‍ കാരണം.... എന്റെ അച്ഛന്‍ വീടും മുളക്കുഴയാണ്.... കണിയാന്‍ കിഴക്കേതില്‍ എന്നാണ് വീട്ടു പേര്‍.... തീര്‍ച്ചയായും താഴെ പറയുന്ന ഐ ഡിയില്‍ ബന്ധപ്പെടും എന്നു വിശ്വസിക്കട്ടെ....

ajirajem@gmail.com

എന്റെ ബ്ലോഗുകള്‍ സന്ദര്‍ശിക്കാനും മറക്കെണ്ട...

http://keralaperuma.blogspot.com/
http://neervilakan.blogspot.com/

നിരക്ഷരൻ March 16, 2010 at 7:08 PM  

എന്താദ് റാണീ ? ആഗ്രഹിക്കുമ്പോള്‍ അല്‍പ്പം കടുപ്പത്തില്‍ത്തന്നെ ആഗ്രഹിക്കണ്ടേ ? മലയോളം ആഗ്രഹിച്ചാലല്ലേ കുന്നോളമെങ്കിലും കിട്ടൂ :) അടുത്ത പ്രാവശ്യം ആ ക്രിസ്മസ് ട്രീ ഒന്നാക കൈകളിലേക്ക് വീണെങ്കില്‍ എന്ന് ആഗ്രഹിക്ക്. അപ്പോ ഒരു ക്രിസ്റ്റല്‍ എങ്കിലും കിട്ടും.

അഷ്റഫ് .വി(ashraf.v) May 9, 2010 at 3:08 AM  

good

Unknown July 14, 2010 at 6:45 AM  

ബ്ലോഗ്‌ വായിച്ചു....നന്നായിട്ടുണ്ട്.ഫോട്ടോഗ്രഫി നല്ല വശമില്ലങ്കിലും ചിത്രങ്ങള്‍ കൊള്ളാം.

Post a Comment

ഞാന്‍ കണ്ട കുറച്ചു കാഴ്ചകളും വിശേഷങ്ങളും നിങ്ങളുടെ കൂടെ പങ്കു വെയ്ക്കുന്നു ...

Followers

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP