Showing posts with label Canada. Show all posts
Showing posts with label Canada. Show all posts

Wednesday, June 29, 2011

കാനഡയുടെ ദക്ഷിണ മുനമ്പിലേക്ക്‌ ഒരു യാത്ര.


           വിക്ടോറിയ രാജ്ഞിയോടുള്ള ആദരസൂചകമായി മെയ്‌ ഇരുപത്തി അഞ്ചിന് മുന്‍പുള്ള തിങ്കളാഴ്ച്ച  രാജ്ഞിയുടെ ജന്മദിനമായി കാനഡ സര്‍ക്കാര്‍ ആഘോഷിക്കാറുണ്ട് . അങ്ങനെ അടുപ്പിച്ചു മൂന്നു ദിവസത്തെ അവധി കിട്ടി. ഒരു ദിവസം കൊണ്ട് പോയി വരാവുന്ന രണ്ടു സ്ഥലങ്ങള്‍ തിരഞ്ഞെടുക്കാന്‍ ഏല്‍പ്പിച്ചിട്ട് എന്‍റെ നല്ല പാതി മുങ്ങി. ഒരു ദിവസം മോളുടെ ആവിശ്യപ്രകാരം വണ്ടെര്‍  ലാന്‍ഡ്‌ എന്നാ അമ്യുസ്മെന്റ് പാര്‍ക്കിലേക്കും മറ്റൊരു ദിവസം കാനഡയുടെ തെക്കേ അറ്റമായ പീലീ ദേശീയ ഉദ്യാനത്തിലേക്കും അതിനോട് അടുത്ത പീലീദ്വീപിലേക്കും പോകാം എന്ന് തീരുമാനിച്ചു . അങ്ങനെ ഉള്ളതില്‍ വെച്ച് നല്ല കാലാവസ്ഥ ഉള്ള ദിവസം തിരഞ്ഞെടുത്തു.



            പീലീ എന്നാ ദ്വീപിലേക്ക് ഉള്ള ഫെറി സര്‍വീസ് സമയം കണക്കിലെടുത്ത് ആദ്യം അവിടേക്ക് പോകാം എന്ന് തീരുമാനിച്ചു . ഞങ്ങള്‍ക്ക് പോകേണ്ട ആദ്യ ഫെറി പത്തു മണിക്കാണ് പുറപ്പെടുന്നത് അതിനു മുന്‍പ് അവിടെ ചെന്നലേ കാര്യം ഉള്ളു. അത് കൊണ്ട് അതി രാവിലെ പോകാന്‍ ഞങ്ങള്‍ തീരുമാനിച്ചു .ഞങ്ങളുടെ വീട്ടില്‍ നിന്ന് ഏകദേശം ഇരുന്നുറ്റി അമ്പതു കിലോമീറ്റര്‍ സഞ്ചരിക്കണം ഫെറി തുടങ്ങുന്ന ലീമിങ്ങ്ടണ്‍  എന്നാ സ്ഥലത്തേക്ക് എത്താന്‍. അങ്ങനെ ഏഴു മണിക്ക് തന്നെ ഞങ്ങള്‍ പുറപ്പെട്ടു.ആദ്യ അമ്പതു കിലോമീറ്ററുകള്‍ ഞങ്ങളെ തീര്‍ത്തും നിരാശരാക്കി കൊണ്ട് തകര്‍ത്തു മഴ പെയ്തുകൊണ്ടേ ഇരുന്നു.

      എന്നാല്‍ ഒരു മണിക്കൂര്‍ കഴിഞ്ഞപ്പോഴേക്കും നല്ല കാലാവസ്ഥ ആയി . ആറു മാസത്തെ മനം മടുപ്പിക്കുന്ന കൊടും ശൈത്യത്തിനു ശേഷം വസന്തം എത്തിയപ്പോഴേക്കും എങ്ങും ഉത്സവത്തിന്‍റെ  പ്രതീതി. വീടുകള്‍ അലങ്കരിക്കുന്നതിലും പൂന്തോട്ടം നിര്‍മ്മിക്കുന്നതിലും കൃഷി സ്ഥലങ്ങള്‍ ഒരുക്കുന്നതിലും മറ്റുമായി എല്ലാവരും വ്യാപൃതരായി ഓടി നടക്കുന്നു. നാട്ടില്‍ നിന്ന് വന്ന എന്‍റെ അമ്മയുടെ ഭാഷയില്‍ പറഞ്ഞാല്‍ നമുക്ക് ഓണം വരുന്ന മാതിരി ആണ് ഇവിടെ തിരക്കുകള്‍.


പീലീ ഉദ്യാനത്തിലെ ഒരു കാഴ്ച
 

ഞങ്ങള്‍ ഒന്‍പതേ മുക്കാലോടു കൂടി ലീമിങ്ങ്ടണ്ണില്‍  എത്തി . അപ്പോഴേക്കും എം വി ജിമ്മാന്‍ എന്നാ ഫെറിയിലേക്ക് യാത്രക്കാര്‍ കയറി തുടങ്ങിയിരുന്നു . ലെയിക് എറിക്കില്‍കൂടി പോകുന്ന ഏറ്റവും വലിയ ഫെറി ആണിത്. 1992 ല്‍ നിര്‍മ്മിച്ച 61 മീറ്റര്‍ നീളം ഉള്ള ഫെറിക്ക് 400 യാത്രക്കാരെയും 40 വാഹനങ്ങളേയും  വഹിക്കാന്‍ ഉള്ള കഴിവുണ്ട്.



                     നേരത്തെ ബുക്ക്‌ ചെയ്യതിരുന്നതിനാല്‍   കാര്‍ ലീമിങ്ങ്ടണ്ണില്‍   തന്നെ പാര്‍ക്ക്‌ ചെയ്തിട്ട് പോകേണ്ടതായി വന്നു. ഒന്നര മുതല്‍ രണ്ടു മണിക്കൂര്‍വരെയാണ് യാത്ര. മഞ്ഞു സമയങ്ങളില്‍  ഫെറി  നിര്‍ത്തലാക്കും. പിന്നെ ഏക യാത്രാ മാര്‍ഗ്ഗം   ചെറുയാത്രാ    വിമാനങ്ങള്‍ ആണ്.  2004 ല്‍ ഒന്‍പതു യാത്രികരേയും കൊണ്ട് പറന്ന ഒരു വിമാനം ലയിക് ഏറിയില്‍ തകര്‍ന്നു വീണിരുന്നു.


            ഞങ്ങള് ‍ചെന്നപ്പോഴേക്കും ഫെറിയുടെ ഡെക്കിലെ സീറ്റുകള്‍ ഏതാണ്ട് മുഴുവനും നിറഞ്ഞിരുന്നു. അല്‍പ്പനേരം നല്ല തണുത്ത കാറ്റും കൊണ്ട് ഇരുന്നു . ഫെറിയിലെ ഭക്ഷണശാലയില്‍ നിന്ന് ഭക്ഷണവും  കഴിച്ചു  തീര്‍ന്നപ്പോഴേക്കും     ദ്വീപ് എത്തിയിരുന്നു  .



                 പീലീദ്വീപ് കാനഡയുടെ തെക്കേ അറ്റത്തുള്ള  ജനവാസകേന്ദ്രം ആണ്.  42 കിലോ മീറ്റര്‍ മാത്രമുള്ള ദ്വീപ് ലെയിക്എറിക്കാല്‍ ചുറ്റപ്പെട്ടിരിക്കുകയാണ്.  ഇസ്സെക്ഷ് കണ്‍ട്രി എന്നാ ടൌണ്‍ഷിപ്പിന്‍റെ കീഴില്‍ ആണ് പീലീയും മറ്റു 9 ചെറിയദ്വീപുകളും.
      ഭരണകാര്യങ്ങള്‍    നോക്കാന്‍ ഒരു മേയറും ഡെപ്യുട്ടിമേയറും മൂന്നു കൌണ്സിലര്‍മാരും ഉണ്ട്.  വളരെ മനോഹരമായ ദ്വീപില്‍ പക്ഷെ ജനവാസം 2001-ലെ സെന്‍ഷിയെസ് പ്രകാരം  വെറും 256പേര്‍ മാത്രം . പക്ഷെ  സമ്മര്‍  സമയങ്ങളില്‍ 15,000ത്തില്‍    കൂടുതല്‍ ആളുകള്‍ ഇവിടം  സന്ദര്‍ശിക്കാറുണ്ട് .എലിമെന്റ്രി സ്കൂള്‍  ആശുപത്രി മുതലായ എല്ലാ സൌകര്യങ്ങള്‍ ഇവിടെ ഉണ്ട്.  
 

                                 ഇവിടുത്തെ   പ്രധാന വരുമാന മാര്‍ഗ്ഗം  വിനോദ സഞ്ചാരവും
വൈനെറിയും ആണ്. കാനഡയിലെ മറ്റു പ്രദേശങ്ങളെ അപേക്ഷിച്ച് ഇവിടുത്തെ     കാലാവസ്ഥ  ഇളം   ചൂടുള്ള താണ്  .  കാരോളിനിയന്‍   കാലാവസ്ഥ എന്നാണ് ഇതിനെ    പറയുന്നത്.   അത്  കാരണം ദേശാടന പക്ഷികളുടെ പറുദീസാ ആണിവിടം .  ഈ കാലാവസ്ഥാ സവിശേഷത കാരണം അപൂര്‍വ ഇനങ്ങളില്‍ പ്പെട്ട സസ്യങ്ങളും പക്ഷികളെയും ജീവജാലങ്ങളെയും ഇവിടെ കാണാന്‍ കഴിയും. ലോകത്തിന്‍റെ പല ഭാഗങ്ങളില്‍ നിന്നുള്ള ഒര്നിതോളോജിസ്സ്റ്റുകള്‍  ഗവേഷണങ്ങള്‍ക്കായി ദിവസങ്ങളോളം ഇവിടെ ചിലവഴിക്കാറുണ്ട്.


 ഈസ്ടണ്‍ സ്പയിനി എന്നാ ലോലമായ തോടുള്ള ആമ



ക്യാമ്പിംഗ് ഹൈകിംഗ് സൌകര്യങ്ങള്‍    കൂടാതെ കോട്ടേജുകളും ഇവിടെ സഞ്ചാരികള്‍ക്കായി ഒരിക്കിയിട്ടുണ്ട്.
സമ്മര്‍ സമയങ്ങളിലെ ഏറ്റവും വലിയ ബിസിനസ്‌ ആണിത്. ഒരു  ദിവസത്തേക്ക് 400 ഡോളറിനു മുകളില്‍ ആണ് കോട്ടേജുകളുടെ ചാര്‍ജ്.

            ഞങ്ങള്‍  ദ്വീപില്‍ എത്തിയപ്പോഴേക്കും വാഹനവുമായി  ടൂര്‍ ഗൈഡ്  അവിടെ കാത്തു നില്‍പ്പുണ്ടായിരുന്നു.   ഞങ്ങളുടെ ഫെറിയില്‍ വന്നവരില്‍  പലരും  സൈക്കിള്‍    കൂടെ കരുതിയിരുന്നു. സൈക്കി‍ളിങ്ങിനു പറ്റിയ സ്ഥലം ആണിത്. ധാരാളം പേര്‍   അവിടുത്തെ കടകളില്‍ നിന്ന്   സൈക്കിള്‍ വാടകയ്ക്ക് എടുക്കുന്നുണ്ടായിരുന്നു.  ഞങ്ങള്‍ ഏതായാലും  ബിഗ്‌ബ്ലൂ ബസ്‌ എന്നാ ടൂര്‍ ബസ്സിനെ  തന്നെ ശരണം പ്രാപിച്ചു. ഒന്നര  മണിക്കൂര്‍  യാത്രക്ക്   ഒരാള്‍ക്ക് 25  കനേഡിയന്‍ ഡോളര്‍ ആണ് ചാര്‍ജ്.  പൂക്കളും  കൃഷികളും  നിറഞ്ഞ  പാടങ്ങളും എങ്ങും കളകളനാദങ്ങള്‍  മുഴക്കുന്ന   പക്ഷികളും വളരെ  ഭംഗിയുള്ള ബീച്ചുകളും അങ്ങനെ  വളരെ   പ്രകൃതിരമണീയമായ കാഴ്ചകള്‍   ആണ് ഞങ്ങളെ   അവിടെ  വരവേറ്റത്. 

          ആദ്യം ഞങ്ങള്‍ ഐലണ്ടിന്‍റെ വടക്കേ അറ്റത്തുള്ള ലൈറ്റ് ഹൌസ് കാണാന്‍ ആണ് പോയത്. റോഡ്‌ എന്ന് പറയാന്‍ പറ്റില്ല ശെരിക്കും മണ്‍പാതയില്‍ കൂടിയാണ് യാത്ര . പോകുന്ന വഴികളില്‍ നൂറ്റാണ്ടുകള്‍ പഴക്കം ഉള്ള വീടുകളും ആരാധനാലയങ്ങളും ഉണ്ടായിരുന്നു. പഴയ പല വീടുകളും ചുണ്ണാമ്പ് കല്ലുകള്‍ കൊണ്ടാണ്  നിര്‍മ്മിച്ചിരിക്കുന്നത്.


 ഗൈഡ് വാതോരാതെ കാഴ്ചകള്‍ വര്‍ണിച്ചു കൊണ്ടിരുന്നു. നല്ല തണുത്ത കാറ്റും ഇളം ചൂടും കൊണ്ടപ്പോള്‍ ബസ്സില്‍ ഉണ്ടായിരുന്ന പലരും ഉറക്കം തൂങ്ങുന്നുണ്ടായിരുന്നു.

       ലൈറ്റ് ഹൌസ്സിന്‍റെ അടുത്ത് വരെ വാഹനങ്ങള്‍ ചെല്ലാന്‍ ഉള്ള സൌകര്യം ഇല്ല . ഏകദേശം 1 കിലോമീറ്റര്‍ ഇടതിങ്ങിയ കാട്ടില്‍ കൂടി പോയാലെ അവിടെ എത്തുകയുള്ളൂ.  തുടങ്ങുനതിനു മുന്‍പേ ഗൈഡ് ഞങ്ങള്‍ക്ക് ചെറിയ ഒരു  ക്ലാസ്സ്‌ നല്‍കി . ബ്ലാക്ക്‌ റെയിസര്‍എന്നാ അപൂര്‍വ ഇനത്തില്‍പെട്ട  പമ്പുകളുടെ വിഹാരകേന്ദ്രമാണിത്.  അതില്‍  ഒന്നിനെ ശകുനം  കണ്ടുകൊണ്ടു   തന്നെയാണ് ഞങ്ങള്‍  ഹൈകിംഗ്  തുടങ്ങിയത്.    അത് മാത്രമല്ല പലതരത്തില്‍ ഉള്ള വിഷചെടികളും ഉണ്ടവിടെ. ചില സ്ഥലങ്ങളില്‍   ചെടികളില്‍  തോടരുത് എന്ന ബോര്‍ഡുകളും കാണാന്‍
കഴിയും.
          

          വളരെ അപകടം പിടിച്ച പീലീ പ്രവേശനമാര്‍ഗ്ഗത്തില്‍ കൂടി വരുന്ന നാവികരെ സഹായിക്കാന്‍ വേണ്ടി ജോണ്‍ സ്കോട്ട് 1833-ല്‍ പണി കഴിപ്പിച്ചതാണ് ഈ ലൈറ്റ് ഹൌസ്.പീലീ ദ്വീപില്‍ യധേഷ്ടം ലഭിക്കുന്ന ചുണ്ണാമ്പുകല്ല് ഉപയോഗിച്ചാണ്‌ ഇതിന്‍റെ നിര്‍മ്മാണം. വില്ല്യം മാക്കോര്‍മിക് ആണ് ഇതിനു സ്ഥലം നല്‍കിയത് അത് മാത്രമല്ല ആദ്യ പത്തു വര്‍ഷക്കാലങ്ങള്‍ ഇതിന്‍റെ മേല്‍നോട്ടം വഹിച്ചതും അദ്ദേഹം തന്നെ.1 909 -ല്‍ ഇതിന്‍റെ പ്രവര്‍ത്തനം നിലച്ചു. 2000മുതല്‍ കനേടിയന്‍സര്‍ക്കാര്‍ ഇത് ചരിത്ര സ്മാരകം ആയി സൂക്ഷിച്ചു പോരുന്നു .

ഇവിടുത്തെ വൈനെറി വളരെ പ്രസിദ്ധം ആണ്.  കാനഡയിലെ ആദ്യ കാലങ്ങളിലെ വൈനെറി  ആണിത്. ഏകദേശം 600 ഏക്കറുകളില്‍  കൂടുതല്‍ മുന്തിരി തോട്ടം ഇവിടുണ്ട്.  ഒരുപക്ഷെ കാനഡയില്‍ തന്നെ ഏറ്റവും വലുതെന്നു അവര്‍  അവകാശപ്പെടുന്നു.  വൈന്‍ ടെയിസ്റ്റ്  ടിങ്ങും വൈനെറി  ടൂറും  അവര്‍  സഞ്ചാരികള്‍ക്കായി  
 ഒരിക്കിയിട്ടുണ്ട്.   പഴയ കാലത്തേ ഉപകരണങ്ങളും അത്യാധുനിക മെഷിനുകളും എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്നൊക്കെ അവര്‍ നമുക്ക് വിശദമായി  പറഞ്ഞു തരും.


         നായാട്ട് മീന്‍ പിടുത്തം സാഹസികത പ്രകൃതി സ്നേഹം ഒക്കെ ഇഷ്ടപെടുന്ന ആള്‍ക്കാര്‍ക്ക് പറ്റിയ സ്ഥലം ആണിത്. മീന്‍ പിടിക്കാന്‍  ഇഷ്ടമുള്ളവര്‍ക്ക് മാത്രമായി ഫിഷിംഗ് പോയിന്‍റെ എന്ന ഒരു  സ്ഥലം ഒരിക്കിയിട്ടുണ്ട്. ധാരാളം ആളുകള്‍ അപ്പപ്പോള്‍ തന്നെ മീന്‍ പിടിച്ചു  വൃത്തിയാക്കി  ബാര്‍ബിക്യു ചെയ്തു കഴിക്കുന്നുണ്ട്. എല്ലാ വര്‍ഷവും ഫോള്‍ സമയമായ ഒക്ടോബര്‍ അവസാന ആഴ്ചയും നവംബര്‍ ആദ്യ ആഴ്ചയും ഇവിടെ   ഫെയസന്റ് ഹാന്‍ഡ്‌ എന്ന നായാട്ട് ഉത്സവം നടക്കും.   നമ്മുടെ നാട്ടിലെ നായാട്ട് പോലല്ല  ഇത്.  5  പക്ഷികളെ  കൊല്ലുന്നതിനു  100  ഡോളര്‍ ആണ് ഫൈന്‍. അങ്ങനെ ഓരോന്നിനും ഫൈനുകള്‍ ഉണ്ട്. എന്നാലും ലോകത്തിന്‍റെ പല ഭാഗങ്ങളില്‍ നിന്നും ഇതിനു വേണ്ടി മാത്രം ആളുകള്‍ എത്താറുണ്ട് .

ബീച്ചുകള്‍ ആണ് മറ്റൊരു ആകര്‍ഷണം . വലിയ ആഴം ഇല്ലാത്ത ബീച്ചുകള്‍ ആണവിടെ അത് കൊണ്ട് വാട്ടര്‍ റയിഡുകള്‍ ധാരാളം ഉണ്ടിവിടെ. തിരിച്ചു പോരുമ്പോള്‍  ഞങ്ങളുടെ ഒരു ബാഗ്‌ നിറയെ എന്‍റെ മകള്‍ അവിടെ നിന്ന് ശേഖരിച്ച ശംഖുകളും കക്കകളും ആയിരുന്നു .


അവിടെ മറ്റൊരു ആകര്‍ഷണം സ്ടോന്‍മാന്‍ ആണ്.പ്രസിദ്ധ ഡിസൈനര്‍ അയ പീറ്റര്‍ ലെറ്റ്കി മാന്‍ രൂപകല്ല്പന  ചെയ്ത ഇന്‍ഉക്ശുകുകള്‍ ആണിത്. ഇവ പണ്ട് കാലത്തേ സൈന്‍ ബോര്‍ഡുകള്‍ ആയിരുന്നു. പണ്ട് കാലത്ത് ഉണ്ടായിരുന്ന പല സ്മരകങ്ങളുടെയും മോഡലുകള്‍ ‍ യാത്രികര്‍ക്കായി ഒരിക്കിയിട്ടുണ്ട്.

എത്ര ഫോട്ടോ എടുത്താലും മതിയാവില്ല അത്രെക്കു മനോഹരങ്ങള്‍ അയ കാഴ്ചകള്‍ ഉണ്ടിവിടെ.ഇനിയും ഒരു പാട് കാഴ്ചകള്‍ ഉണ്ടവിടെ കാണാന്‍ . നാലു മണിക്കുള്ള ഫെറി നഷ്ടപ്പെട്ടാല്‍  പിന്നെ അടുത്ത ദിവസമേ  തിരിച്ചു പോകാന്‍ ഫെറി ഉള്ളു അത് കൊണ്ട് തല്‍ക്കാലം കാഴ്ചകള്‍ മതിയാക്കി. ഫോള്‍സ് സമയങ്ങളില്‍ മാനാ ചിത്രശലഭങ്ങള്‍ ഇവിടെ കൂട്ടമായി എത്താറുണ്ട് . മരങ്ങള്‍ മുഴുവന്‍ പൂക്കള്‍ പോലെ ചിത്രശലഭങ്ങള്‍ ആയിരിക്കുമെന്ന് ഞങ്ങളുടെ ടൂര്‍ ഗൈഡ് പറഞ്ഞു. അത് പോലെ കാനഡയുടെ  ടോമാടോ    തലസ്ഥാനം ആണ് പീലീ ,  ഫോള്‍സ്  സമയത്ത്  ടോമാടോ   ഫെസ്റ്റിവല്‍ നടത്താറുണ്ട്‌. അടുത്ത ഫോള്‍സ് സമയത്ത് സുഹൃത്തുക്കളെ കൂട്ടി ഒരു ദിവസം താമസിക്കണം എന്ന് തീരുമാനിച്ചു കൊണ്ട് ഞങ്ങള്‍ മടങ്ങി.


പീലീ ദ്വീപിലെ ചില കാഴ്ചകള്‍ :





Friday, April 9, 2010

Kings Bridge Park, Niagra

ഒരു അവധി ദിവസം കിട്ടിയാല്‍ ജോലി തിരക്കുകളില്‍ നിന്ന് മാറി ഒന്ന് ഫ്രീഷ്‌ ആകാന്‍ ആദ്യം തിരഞ്ഞടുക്കുന്ന സ്ഥലം നയാഗ്ര ആണ്. ഇക്കുറി ഞങ്ങള്‍ നയാഗ്ര വെള്ളച്ചട്ട ത്തിന്റെ അടുത്തുള്ള chippakka villege ഇലെ Kings Bridge പാര്‍ക്ക്‌കിലേക്ക് ആണ് യാത്ര തിരിച്ചത് .പാര്‍ക്ക്‌ എന്ന് പറഞ്ഞപ്പോള്‍ എന്റെ മകള്‍ സന്തോഷം കൊണ്ട് തുള്ളി ചാടി ,അവള്‍ വിചാരിച്ചു കളിയ്ക്കാന്‍ ഉള്ള പാര്‍ക്ക്‌ ആകുമെന്ന് .

Photobucket

Niagra നദിയും welland നദിയും ഇവിടെയാണ് ചേരുന്നതു.പണ്ട് കാലത്ത് ഏറ്റവും തിരക്കുള്ള തുറമുഖം ആയിരുന്നു അത്. Hikingഇനും [കാല്‍നടയായുള്ള ദീര്‍ഘവിനോദസഞ്ചാരം] bikingഇനും ആയി ധാരാളം ആളുകള്‍ ഇവിടെ എത്താറുണ്ട്

rani's

 Autumn സമയത്താണ് ഞങ്ങള്‍ അവിടെ പോയത് . പ്രകൃതി രമണീയം ആണ് ആ park. ശെരിക്കും ക്യാമറ പിടിക്കാന്‍ അറിയാത്ത ഞാന്‍ എടുത്ത ചിത്രങ്ങള്‍ ആണിത് . ഞാന്‍ പലപ്പോഴും ആലോചിച്ചിട്ടുണ്ട് നല്ല കലാ ബോധം ഉള്ള ആരെങ്കിലും ഏതൊക്കെ പകര്‍ത്തി ഇരുന്നെങ്കില്‍ എത്ര നന്നായിരുന്നു എന്ന് .
എനിക്ക് ഇത്തിരി ഇഷ്ടം കുടുതല്‍ ഉള്ള ഒരു ഫോട്ടോ ആണിത്

rani's

 പാര്‍ക്കിലെ കാഴ്ചകള്‍ ആണ് ഇതു. സഞ്ചാരികള്‍ക്ക് ഒരു വിചനമായ കാട്ടില്‍ എത്തുന്ന പ്രതീതി ഉളവാക്കുന്ന രീതിയിലാണ്‌ ഇതു ഡിസൈന്‍ ചെയ്തിരിക്കുനത്

Photobucket

ഇടെയ്ക്ക് ഇത്തിരി പച്ചപ്പ്‌ ...

rani's

അവധി ദിവസങ്ങളില്‍ രാവിലെ തന്നെ ആളുകള്‍ ഭക്ഷണം തയാറാക്കാനുള്ള സാധനങ്ങളും കിടക്കകളുമായി കുടുംബ സമേതം എവിടെ എത്തും.എവിടെ എങ്ങും Barbecue ചിക്കെന്റെ കൊതിയൂരുന്ന മണമാണ്. ശെരിക്കും പറഞ്ഞാല്‍ ഒരു ടൈറ്റാനിക് കുഴപ്പമില്ലാതെ വായില്‍ കൂടി ഓടും.

rani's
കാഴ്ചകള്‍ കണ്ടും മോളുടെ കൂടെ കളിച്ചും സധ്യയായി. ഇനി ഒന്നര മണിക്കൂര്‍ ഡ്രൈവ് ചെയ്താലേ വീട്ടിലെത്തുക ഒള്ളു എന്നതിനാല്‍ നയാഗ്ര വെള്ളച്ചാട്ടത്തിന്റെ അടുത്ത് ഇറങ്ങിയില്ല . പക്ഷെ ട്രാഫിക്‌ കാരണം ഞങ്ങള്‍ ഏകദേശം മൂന്നു മണിക്കൂര്‍ എടുത്തു വീട്ടില്‍ എത്താന്‍ .

Friday, December 25, 2009

Swarovski Crystal Wish Tree



 Toronto Eaton center എന്നാ ഷോപ്പിംഗ്‌ മാള്‍ഇല്‍  പ്രദര്‍ശിപ്പിച്ചിരിക്കുന്ന  Crystal Wish Tree ആണിത് .Swarovski crystals ഉപയോഗിച്ചാണ്‌ ഇത് അലങ്കരിചിരിക്കുന്നത് . 35 അടി ഉയരം ഉള്ള ഈ മരം അലങ്കരിക്കാന്‍ 20,000 crystalലുകള്‍  ഉപയോഗിച്ചിട്ടുണ്ട്  .


നമ്മുടെ കണ്ണുകളെ മഞ്ഞളിപ്പിക്കുന്ന വിധത്തില്‍ ഈ ട്രീ സാവധാനം കറങ്ങിക്കൊണ്ടേ ഇരിക്കും കൂടെ ഇമ്പം ഉള്ള സംഗീതവും  . കഴിഞ്ഞ അഞ്ചു കൊല്ലങ്ങളായി എല്ലാ ക്രിസ്മസ് സമയങ്ങളിലും ഇതിനെ പ്രദര്‍ശനം നടത്തുന്നുണ്ട്  .ഈ ട്രീ കാണാന്‍ വേണ്ടി രാജ്യത്തിന്‍റെ പല ഭാഗത്തും നിന്നും ആളുകള്‍ എത്താറുണ്ട് . അവധി ദിവസങ്ങളില്‍ ഇതിന്റെ അടുത്ത് കൂടി പോകാന്‍ പറ്റില്ല അത്രയ്ക്ക് ജനത്തിരക്കാണ് അവിടെ.



Children’s Wish Foundation of Canada യുടെ ധനശേഖരണത്തിനു വേണ്ടിയാണ് ഇത് പ്രദര്‍ശി പ്പിച്ചിരിക്കുന്നത് .Crystalലുകള്‍ വാങ്ങുന്നതിന്റെ ലാഭം Foundatioനിലേക്ക് പോകും.

ലോകത്തിന്റെ പല ഭാഗങ്ങളിലും  ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കായി ഇതു പോലെ ട്രീകള്‍ Swarovski കമ്പനി പ്രദര്‍ശിപ്പികാറുണ്ട്


മുകളില്‍ വെച്ചിരിക്കുന്ന നക്ഷത്രത്തെ നോക്കി എന്താഗ്രഹിച്ചാലും നടക്കും എന്നാണ് പറയുന്നത്.

എല്ലാ വര്‍ഷവും ഞാന്‍ പോയി വിഷ് ചെയ്യാറുണ്ട് അതില്‍ ഒരു crystal  അടര്‍ന്നു എന്റെ കൈകളില്‍ വീഴണേ എന്ന് ... crystal പോയിട്ട് അതിന്റെ ഒരു പൊടി പോലും ഇതുവരെ വീണിട്ടില്ല

വീഡിയോകള്‍ ഇവിടെ   1 **** 2 കാണാം

Thursday, October 22, 2009

ഒരു ആപ്പിള്‍ പിക്കിംഗ്




(Pic: Honeycrisp Apples)
                                                                                                            
                                                                                                             (Pic:  Gala Apples)

ഇവിടെ ഓഗസ്റ്റ്‌ മുതല്‍ ഒക്ടോബര്‍ വരെയുള്ള മാസങ്ങളാണ് ആപ്പിള്‍ പിച്കിങ്ങിനു ഏറ്റവും അനുയോജ്യം അയ സമയം . ഞങ്ങളുടെ വീട്ടില്‍ നിന്ന് ഏകദേശം 50 കിലോമീറ്റര്‍ അകലെയുള്ള Milton എന്നാ സ്ഥലത്തുള്ള Chudleighs എന്നാ ഫര്മില്‍ ആണ് ഇത്തവണ ഞങ്ങള്‍ പോയത്.

കനേഡിയന്‍ താങ്ക്സ് ഗിവിംഗ് വീക്കെണ്ട് ഇല്‍ ആണ് ഞങ്ങള്‍ അവിടെ പോയത് ശെരിക്കും അവിടെ ഒരു പൂരത്തിനുള്ള ആളുകള്‍ ഉണ്ടായിരുന്നു .ഏക്കര് കണക്കിന് പാര്‍ക്കിംഗ് സ്ലോട്ട് ഉണ്ടായിട്ടും കാര്‍ പാര്‍ക്ക്‌ ചെയ്യാന്‍ കുറച്ചു കറങ്ങേണ്ടി വന്നു കെട്ടു കണക്കിനാണ് ആളുകള്‍ ആപ്പിള്‍ളുകള്‍ വാങ്ങികൊണ്ട് പോകുന്നത്











1957 ഇല്‍ തുടങ്ങിയ ഈ ഫര്മില്‍ ഏകദേശം പതിനെട്ടു തരത്തിലുള്ള ആപ്പിള്ളുകള്‍ ഉണ്ട് .100 ഏക്കറുകളിലാണ് ഈ ഫാം വ്യാപിച്ചു കിടക്കുന്നത് .ബേക്കറി ,കുട്ടികള്‍ക്ക് കളിക്കാന്‍ ഉള്ള  സ്ഥലം കുതിര സവാരി എല്ലാം ഇവിടെ ഉണ്ട് .


Tydemans, Wealthy Apples,Sunrise, Ginger Gold, McIntosh,Spartan,Gala , Honey Crisp, Red delicious,Creston ഇങ്ങനെ പോകുന്നു ആപ്പിള്‍ളുകളുടെ പേരുകള്‍


(Pic : Creston Apples)
               
                          




ഒരാള്‍ക്ക് 7 ഡോളര്‍ ആണ് പ്രവേശന ഫീസ്‌ . എല്ലാ ആപ്പിള്ളുകളുടെയും സാമ്പിള്‍ നമുക്ക് കഴിക്കാന്‍ തരും രുചി അനുസരിച്ച് വിലയിലും മാറ്റം ഉണ്ടാകും. Track service
പ്രത്യേക ഇവര്‍ നടത്തുന്നുണ്ട് . അവര്‍ നമ്മളെ ഇഷ്ടപെട്ട ആപ്പിളുകള്‍ തോട്ടങ്ങളില്‍ ഇറക്കും ആവശ്യത്തിന് ആപ്പിള്‍ ളുകള്‍ പറിച്ചിട്ടു നമുക്ക് അടുത്ത ആപ്പിള്‍ തോട്ടത്തിലേക്ക് പോകാം .

                         (Pic:Ginger  Gold)                                                               ( Pic:    Northern Spy)


ശെരിക്കും പറഞ്ഞാല്‍ ഒരു മുന്ന് നാലു തരം ആപ്പിള്‍ പറിച്ചു കഴിയും പോഴേക്കും നമ്മള്‍ തളര്‍ന്നിട്ടുണ്ടാകും .ആപ്പിള്‍ കൂടാതെ Pumpkin കൃഷിയും ഇവിടെ‌ുണ്ട് . ഓറഞ്ച് നിറത്തില്‍ അവ വിളഞ്ഞു കിടക്കുന്നത് കാണാന്‍ തന്നെ നല്ല ഭംഗിയാണ്. ഹോല്ലോവീന്‍ ഡേ പ്രമാണിച്ച് പുംപ്കിന്‍ വാങ്ങാനും വലിയ തിരക്കുണ്ടായിരുന്നു .




    (Pic :Mutsu Apples)


ഇവിടെ നമ്മള്‍ക്ക് ആപ്പിള്‍ ഇഷ്ടം പോലെ പറിച്ചു കഴിക്കാം അതിനാണ് അവര്‍ പ്രവേശന ഫീസ്‌ വെച്ചിട്ടുള്ളത്‌ അവര്‍ ആരാ മക്കള്‍ ഞങ്ങള്‍ എത്ര കഷ്ടപ്പെട്ടിട്ടും ഒന്നര ആപ്പിള്‍ പോലും കഴിക്കാന്‍ പറ്റിയില്ല.
                                 (Pic:Sunrise Apples)











                                                                         (Pic : Golden Delicious )



ആപ്പിള്‍ കൊണ്ട ഇത്രക്ക് വിഭവങ്ങള്‍ ഉണ്ടാക്കാം എന്ന് അവരുടെ ബേക്കറിയില്‍ ചെന്നപ്പോഴാണ് മനസ്സിലായത് . ആപ്പിള്‍ പൈഎ മുതല്‍ ആപ്പിള്‍ ക്യാന്‍ഡി വരെ പല തരത്തിലും നിറത്തിലും രുചികളിലും ഉണ്ടായിരുന്നു. പുംപ്കിന്‍ വിഭവങ്ങളുടെ വില്പ്പനെയും ഉണ്ടായിരുന്നു


 

          (  Pic: Red Delicious )                                                                                  {Pic: Wealthy Apples)
PhotobucketPhotobucket

Honeycrispഇനും Golden Deliciousഇനും  ആണ് വില കൂടുതല്‍ .Honeycrispപേര് പോലെ തേന്‍ മധുരം ആയിരുന്നു .
-2ഡിഗ്രി തണുപ്പ് ഉണ്ടായിരുന്നിട്ടും ആപ്പിള്‍ പിച്കിംഗ് ഇന്റെ തിരക്കില്‍ ആരും തണുപ്പ് പോലും അറിഞ്ഞിരുന്നില്ല.



Friday, October 9, 2009

Labyrinth


ഇതു ടോരോന്ടോ Eaton Centerഇന്റെ സമീപമുള്ള Trinity Squareഇല്‍ സ്ഥിതി ചെയ്യുന്ന ലബിരിന്ത്‌ ആണ് .



ലബിരിന്ത്‌ എന്നാല്‍ spiral മാതൃകയില്‍ ഉള്ള ഒരു പാതയാണ് (വളഞ്ഞുതിരിഞ്ഞ മാര്‍ഗ്ഗം) ഒരു Maze പോലെ.
ഇതു ഒരു തീര്‍ത്ഥാടനം പോലെയാണ് ,മനസ് ശാന്തം ആക്കാന്‍ വേണ്ടി നമ്മള്‍ നടത്തുന്ന ഒരു യാത്ര . മുന്‍കാലങ്ങളില്‍ തീര്‍ത്ഥാടന സ്ഥലങ്ങളില്‍ പോകാന്‍ സാധിക്കാത്ത ആളുകള്‍ മോക്ഷ പ്രാപ്തിക്കു വേണ്ടി ലബിരിന്ത്‌കളിലൂടെ നടന്നിരുന്നു ..അത്രയ്ക്ക് പവിത്രം ആണ് ലബിരിന്ത്‌ എന്നാണ് അവര്‍ കരുതിയിരുന്നത് . എന്നാല്‍ ഇപ്പോള്‍ ഇതു വെറും ഒരു വിനോദ ഉപാധിയായി മാറിയിരിക്കുന്നു. ലബിരിന്ത്ത്നിനു 3000 വര്‍ഷങ്ങളില്‍ കൂടുതല്‍ ചരിത്രം ഉണ്ട്.
 



ലോകത്തിന്റെ എല്ലാ ഭാഗത്തും ഇതു കണ്ടെത്തിയിട്ടുണ്ട് പക്ഷെ ഇതിന്റെ ഉറവിടം എവിടെ എന്ന് ഇപ്പോഴും അജ്ഞാതം ആണ് . ഇന്ത്യയില്‍ പല സ്ഥലങ്ങളിലും ഇത് കണ്ടെത്തിയിട്ടുണ്ട് . മഹാഭാരതത്തില്‍ ശ്രീകൃഷ്ണന്‍ പ്രമാണീകരിക്കുക ചക്രവ്യൂകം ഇതാണെന്നു പറയപെടുന്നു .
 

  11നാം നൂറ്റാണ്ഡില്‍ ഫ്രാന്‍സ്സില്‍ നിര്‍മ്മിച്ച മാതൃക ആണ് ഈ ലബിരിന്ത്‌ . 2005 Sept 14ലിനാണ് ഇതു ഔദ്യോഗികമായി പൊതു ജനങ്ങള്‍ക്ക്‌ തുറന്നു കൊടുത്തത്.ഇവിടെ നടക്കാന്‍ വയ്യാത്ത ആളുകള്‍ക്ക് വീല്‍ ചെയര്‍ ഉപയോഗിക്കാന്‍ ഉള്ള സൗകര്യം ഉണ്ട് അതും അല്ലെങ്കില്‍ ഒരു മാതൃക ഉണ്ടാക്കിയിട്ടുണ്ട് വിരല്‍ കൊണ്ട് നമുക്ക് ആ പാത പിന്തുടരാം .
 

 
ആഗ്രഹസഭലീകരണത്തിന് മനസ്സ്‌ ഏകാഗ്രമാക്കികൊണ്ട് ഇതിലൂടെ നടക്കുക മദ്ധ്യേ ചെന്ന് നമ്മുടെ ആഗ്രഹം വിചാരിക്കുക അത് നടക്കുമെന്ന് ആണ് എല്ലാവരുടെയും വിശ്വാസം . എനിക്ക് അനുഭവം ഇല്ല ഒരു പക്ഷെ ഞാന്‍ ഒരിക്കല്‍ പോലും ഏകാഗ്ര മനസ്സോട് നടന്നിട്ടില്ല എന്നതാണ് സത്യം... കാരണം എന്റെ മോള്‍ തന്നെ  :)

ഞാന്‍ കണ്ട കുറച്ചു കാഴ്ചകളും വിശേഷങ്ങളും നിങ്ങളുടെ കൂടെ പങ്കു വെയ്ക്കുന്നു ...

Followers

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP