Friday, October 9, 2009

Labyrinth


ഇതു ടോരോന്ടോ Eaton Centerഇന്റെ സമീപമുള്ള Trinity Squareഇല്‍ സ്ഥിതി ചെയ്യുന്ന ലബിരിന്ത്‌ ആണ് .



ലബിരിന്ത്‌ എന്നാല്‍ spiral മാതൃകയില്‍ ഉള്ള ഒരു പാതയാണ് (വളഞ്ഞുതിരിഞ്ഞ മാര്‍ഗ്ഗം) ഒരു Maze പോലെ.
ഇതു ഒരു തീര്‍ത്ഥാടനം പോലെയാണ് ,മനസ് ശാന്തം ആക്കാന്‍ വേണ്ടി നമ്മള്‍ നടത്തുന്ന ഒരു യാത്ര . മുന്‍കാലങ്ങളില്‍ തീര്‍ത്ഥാടന സ്ഥലങ്ങളില്‍ പോകാന്‍ സാധിക്കാത്ത ആളുകള്‍ മോക്ഷ പ്രാപ്തിക്കു വേണ്ടി ലബിരിന്ത്‌കളിലൂടെ നടന്നിരുന്നു ..അത്രയ്ക്ക് പവിത്രം ആണ് ലബിരിന്ത്‌ എന്നാണ് അവര്‍ കരുതിയിരുന്നത് . എന്നാല്‍ ഇപ്പോള്‍ ഇതു വെറും ഒരു വിനോദ ഉപാധിയായി മാറിയിരിക്കുന്നു. ലബിരിന്ത്ത്നിനു 3000 വര്‍ഷങ്ങളില്‍ കൂടുതല്‍ ചരിത്രം ഉണ്ട്.
 



ലോകത്തിന്റെ എല്ലാ ഭാഗത്തും ഇതു കണ്ടെത്തിയിട്ടുണ്ട് പക്ഷെ ഇതിന്റെ ഉറവിടം എവിടെ എന്ന് ഇപ്പോഴും അജ്ഞാതം ആണ് . ഇന്ത്യയില്‍ പല സ്ഥലങ്ങളിലും ഇത് കണ്ടെത്തിയിട്ടുണ്ട് . മഹാഭാരതത്തില്‍ ശ്രീകൃഷ്ണന്‍ പ്രമാണീകരിക്കുക ചക്രവ്യൂകം ഇതാണെന്നു പറയപെടുന്നു .
 

  11നാം നൂറ്റാണ്ഡില്‍ ഫ്രാന്‍സ്സില്‍ നിര്‍മ്മിച്ച മാതൃക ആണ് ഈ ലബിരിന്ത്‌ . 2005 Sept 14ലിനാണ് ഇതു ഔദ്യോഗികമായി പൊതു ജനങ്ങള്‍ക്ക്‌ തുറന്നു കൊടുത്തത്.ഇവിടെ നടക്കാന്‍ വയ്യാത്ത ആളുകള്‍ക്ക് വീല്‍ ചെയര്‍ ഉപയോഗിക്കാന്‍ ഉള്ള സൗകര്യം ഉണ്ട് അതും അല്ലെങ്കില്‍ ഒരു മാതൃക ഉണ്ടാക്കിയിട്ടുണ്ട് വിരല്‍ കൊണ്ട് നമുക്ക് ആ പാത പിന്തുടരാം .
 

 
ആഗ്രഹസഭലീകരണത്തിന് മനസ്സ്‌ ഏകാഗ്രമാക്കികൊണ്ട് ഇതിലൂടെ നടക്കുക മദ്ധ്യേ ചെന്ന് നമ്മുടെ ആഗ്രഹം വിചാരിക്കുക അത് നടക്കുമെന്ന് ആണ് എല്ലാവരുടെയും വിശ്വാസം . എനിക്ക് അനുഭവം ഇല്ല ഒരു പക്ഷെ ഞാന്‍ ഒരിക്കല്‍ പോലും ഏകാഗ്ര മനസ്സോട് നടന്നിട്ടില്ല എന്നതാണ് സത്യം... കാരണം എന്റെ മോള്‍ തന്നെ  :)

6 comments:

നിരക്ഷരൻ October 9, 2009 at 9:11 PM  

ലബിരിന്ത് എന്ന് കേള്‍ക്കുന്നത് തന്നെ ആദ്യായിട്ടാ . ജ്ഞാനമില്ലായ്മ തന്നെ കാരണം. അജ്ഞത മാറ്റിത്തന്നതിന് റാണിക്ക് നന്ദി.

ഇനിയൊന്ന് ലബിരിന്ത് കാണണം. മനസ്സ് ഏകാഗ്രമാക്കി അതിലൂടെയൊക്കെ നടക്കണം. ഞാനങ്ങനെയാണ്. ഒരിക്കലും നടക്കില്ലെന്ന് തോന്നിയാലും കേറിയങ്ങ് ആഗ്രഹിക്കും. മലയോളം ആഗ്രഹിച്ചാലേ കുന്നോളമെങ്കിലും കിട്ടൂ എന്ന പോളിസിയാണ് പിന്തുടരുന്നത് :)

Sureshkumar Punjhayil October 10, 2009 at 12:03 AM  

Iniyenkilum kaziyatte...!

Manoharam, ashamsakal...!!!

കുഞ്ഞായി | kunjai October 11, 2009 at 3:17 AM  

ലബിരിന്ത് പരിജയപ്പെടുത്തി തന്നതിന് നന്ദി...

ശ്രീ October 12, 2009 at 7:36 PM  

പുതിയ അറിവ്. പങ്കു വച്ചതിനു നന്ദി, ചേച്ചീ.

വയനാടന്‍ October 13, 2009 at 10:25 AM  

ലബിരിന്ത്‌ എന്ന വാക്കു എവിടെയോ കേട്ടു മറന്നതാണു. പക്ഷേ എവിടെയാണെന്നെത്രയാലോചിച്ചിട്ടും പിടികിട്ടുന്നില്ല.

അപൂർവ്വ്വമായ അറിവിനും പോസ്റ്റിനും നന്ദി

★ Shine October 21, 2009 at 6:49 AM  

Thanks for the post and info. I heared the word labyrinth... before...but can't recollect...

Post a Comment

ഞാന്‍ കണ്ട കുറച്ചു കാഴ്ചകളും വിശേഷങ്ങളും നിങ്ങളുടെ കൂടെ പങ്കു വെയ്ക്കുന്നു ...

Followers

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP