ഒരു ആപ്പിള്‍ പിക്കിംഗ്
(Pic: Honeycrisp Apples)
(Pic: Gala Apples)
ഇവിടെ ഓഗസ്റ്റ് മുതല്‍ ഒക്ടോബര്‍ വരെയുള്ള മാസങ്ങളാണ് ആപ്പിള്‍ പിച്കിങ്ങിനു ഏറ്റവും അനുയോജ്യം അയ സമയം . ഞങ്ങളുടെ വീട്ടില്‍ നിന്ന് ഏകദേശം 50 കിലോമീറ്റര്‍ അകലെയുള്ള Milton എന്നാ സ്ഥലത്തുള്ള Chudleighs എന്നാ ഫര്മില്‍ ആണ് ഇത്തവണ ഞങ്ങള്‍ പോയത്.
കനേഡിയന്‍ താങ്ക്സ് ഗിവിംഗ് വീക്കെണ്ട് ഇല്‍ ആണ് ഞങ്ങള്‍ അവിടെ പോയത് ശെരിക്കും അവിടെ ഒരു പൂരത്തിനുള്ള ആളുകള്‍ ഉണ്ടായിരുന്നു .ഏക്കര് കണക്കിന് പാര്‍ക്കിംഗ് സ്ലോട്ട് ഉണ്ടായിട്ടും കാര്‍ പാര്‍ക്ക് ചെയ്യാന്‍ കുറച്ചു കറങ്ങേണ്ടി വന്നു കെട്ടു കണക്കിനാണ് ആളുകള്‍ ആപ്പിള്‍ളുകള്‍ വാങ്ങികൊണ്ട് പോകുന്നത്
1957 ഇല്‍ തുടങ്ങിയ ഈ ഫര്മില്‍ ഏകദേശം പതിനെട്ടു തരത്തിലുള്ള ആപ്പിള്ളുകള്‍ ഉണ്ട് .100 ഏക്കറുകളിലാണ് ഈ ഫാം വ്യാപിച്ചു കിടക്കുന്നത് .ബേക്കറി ,കുട്ടികള്‍ക്ക് കളിക്കാന്‍ ഉള്ള സ്ഥലം കുതിര സവാരി എല്ലാം ഇവിടെ ഉണ്ട് .
Tydemans, Wealthy Apples,Sunrise, Ginger Gold, McIntosh,Spartan,Gala , Honey Crisp, Red delicious,Creston ഇങ്ങനെ പോകുന്നു ആപ്പിള്‍ളുകളുടെ പേരുകള്‍
(Pic : Creston Apples)
ഒരാള്‍ക്ക് 7 ഡോളര്‍ ആണ് പ്രവേശന ഫീസ് . എല്ലാ ആപ്പിള്ളുകളുടെയും സാമ്പിള്‍ നമുക്ക് കഴിക്കാന്‍ തരും രുചി അനുസരിച്ച് വിലയിലും മാറ്റം ഉണ്ടാകും. Track service
പ്രത്യേക ഇവര്‍ നടത്തുന്നുണ്ട് . അവര്‍ നമ്മളെ ഇഷ്ടപെട്ട ആപ്പിളുകള്‍ തോട്ടങ്ങളില്‍ ഇറക്കും ആവശ്യത്തിന് ആപ്പിള്‍ ളുകള്‍ പറിച്ചിട്ടു നമുക്ക് അടുത്ത ആപ്പിള്‍ തോട്ടത്തിലേക്ക് പോകാം .
(Pic:Ginger Gold) ( Pic: Northern Spy)
ശെരിക്കും പറഞ്ഞാല്‍ ഒരു മുന്ന് നാലു തരം ആപ്പിള്‍ പറിച്ചു കഴിയും പോഴേക്കും നമ്മള്‍ തളര്‍ന്നിട്ടുണ്ടാകും .ആപ്പിള്‍ കൂടാതെ Pumpkin കൃഷിയും ഇവിടെുണ്ട് . ഓറഞ്ച് നിറത്തില്‍ അവ വിളഞ്ഞു കിടക്കുന്നത് കാണാന്‍ തന്നെ നല്ല ഭംഗിയാണ്. ഹോല്ലോവീന്‍ ഡേ പ്രമാണിച്ച് പുംപ്കിന്‍ വാങ്ങാനും വലിയ തിരക്കുണ്ടായിരുന്നു .
(Pic :Mutsu Apples)
ഇവിടെ നമ്മള്‍ക്ക് ആപ്പിള്‍ ഇഷ്ടം പോലെ പറിച്ചു കഴിക്കാം അതിനാണ് അവര്‍ പ്രവേശന ഫീസ് വെച്ചിട്ടുള്ളത് അവര്‍ ആരാ മക്കള്‍ ഞങ്ങള്‍ എത്ര കഷ്ടപ്പെട്ടിട്ടും ഒന്നര ആപ്പിള്‍ പോലും കഴിക്കാന്‍ പറ്റിയില്ല.
(Pic:Sunrise Apples)
(Pic : Golden Delicious )
ആപ്പിള്‍ കൊണ്ട ഇത്രക്ക് വിഭവങ്ങള്‍ ഉണ്ടാക്കാം എന്ന് അവരുടെ ബേക്കറിയില്‍ ചെന്നപ്പോഴാണ് മനസ്സിലായത് . ആപ്പിള്‍ പൈഎ മുതല്‍ ആപ്പിള്‍ ക്യാന്‍ഡി വരെ പല തരത്തിലും നിറത്തിലും രുചികളിലും ഉണ്ടായിരുന്നു. പുംപ്കിന്‍ വിഭവങ്ങളുടെ വില്പ്പനെയും ഉണ്ടായിരുന്നു
( Pic: Red Delicious ) {Pic: Wealthy Apples)
Honeycrispഇനും Golden Deliciousഇനും ആണ് വില കൂടുതല്‍ .Honeycrispപേര് പോലെ തേന്‍ മധുരം ആയിരുന്നു .
-2ഡിഗ്രി തണുപ്പ് ഉണ്ടായിരുന്നിട്ടും ആപ്പിള്‍ പിച്കിംഗ് ഇന്റെ തിരക്കില്‍ ആരും തണുപ്പ് പോലും അറിഞ്ഞിരുന്നില്ല.
19 comments:
ഇങ്ങനെ കൊച്ചു വിശേഷങ്ങൾ പങ്കുവെച്ച് കണ്ടിട്ടില്ലാത്ത നാടിനെ പരിചയപ്പെടുത്തുന്നതിൽ സന്തോഷം. ആപ്പിൾ പഴുത്തുകിടക്കുന്നിടത്തു ഓടി നടന്നു പറിച്ചെടുക്കുന്നത് നല്ല രസമായിരിക്കും അല്ലേ!
Great !! Thanks for the apples !!!
അത്യപൂര്‍വ്വമായ പടങ്ങള്‍..
വൌ!! അതി മനോഹരചിത്രങ്ങൾ!!
ന്നന്നായി ഈ വിവരണം :)
ആപ്പിൾമയം ആശംസകൾ
വളരെ നല്ല പോസ്റ്റ്- കാഴ്ചകള്‍ എല്ലാവര്‍ക്കും ഉപകാരപ്പെടട്ടെ
മനോഹരമായ കാഴ്ച്ച.
സ്ട്രോബറി പിക്കിങ്ങിനെപ്പറ്റി മറ്റൊരു പോസ്റ്റ് മാണിക്യേച്ചി ഈഅയടുത്ത് ഇട്ടിരുന്നു. വിദേശരാജ്യങ്ങളില്‍ ഇങ്ങനൊക്കെ തോട്ടത്തില്‍ പോയി പറിച്ച് തിന്ന് വാങ്ങിക്കൊണ്ടുപോരാനുള്ള സൌകര്യം ഉള്ളത് അസൂയാവഹം തന്നെ.
ജീവിതത്തില്‍ ഒരിക്കലും നടക്കാന്‍ സാദ്ധ്യതയില്ലാത്ത കാര്യങ്ങളെപ്പറ്റി ഇങ്ങനൊക്കെ കേള്‍ക്കാന്‍ കഴിയുന്നതും ഒരു ഭാഗ്യം തന്നെ. ഹണി ക്രിസ്പ് ആപ്പിള്‍ എവിടെന്നെങ്കിലും കിട്ടുമോന്ന് ചോദിച്ച് നടക്കാം ഇനി മുതല്‍ :)
അനുഭവങ്ങള്‍ പങ്കുവെക്കുന്നതിന് നന്ദി റാണീ.
നല്ല പോസ്റ്റ്.
"ആപ്പിള്‍ പിച്കിംഗ് എന്റെ തിരക്കില്‍"
അവസാന വരി വായിച്ച് അന്തം വിട്ടിരിക്കുകയായിരുന്നു , പിന്നെയാ മനസ്സിലായത് ആപ്പിൾ പിക്ചിംഗിന്റെ തിരക്കിൽ എന്നയിരിക്കും എഴുതിയതെന്നു....
ആപ്പിൾ പിക്കിങ്ങ് കാട്ടിതന്നതിന് ഒത്തിരി നന്ദി...‘വെറും മാങ്ങക്ക് എറി’ മാത്രം പരിചയിച്ച എന്നെപ്പോലുള്ളോർക്ക് ഇതൊരു പുതിയ അറിവാണ്...
@ ഷൈന്‍ , ആദ്യമായി ആണ് ഞാന്നും ഇത്ര വലിയ ഒരു ആപ്പിള്‍ തോട്ടം കാണുന്നത് ,ശെരിക്കും പറഞ്ഞാല്‍ ആക്രാന്തം പിടിക്ക് പറിക്കുകയായിരുന്നു
@ക്യാപ്റ്റന്‍,കുമാരന്‍,ലക്ഷ്മി ,സജി, കാട്ടിപ്പരുത്തി നന്ദി കാഴ്ചകള്‍ കാണാന്‍ വന്നതിനു
@നിരക്ഷരന്‍ ചേട്ടാ ...ശെരിയാണ് നമ്മുടെ നാട്ടിലും ഇതുപോലുള്ള സാഹചര്യങ്ങള്‍ ഉണ്ടായിരുന്നെങ്കില്‍ എന്ന് തോന്നിയിട്ടുണ്ട് .. പണ്ട് മനാലിയില് പോയപ്പോള്‍ ഒരു ആപ്പിള്‍ ഫര്മില്‍ പോയിരുന്നു പക്ഷെ അവര്‍ അടുത്ത് പോയി കാണാന്‍ പോലും ആരെയും അനുവദിച്ചിരുന്നില്ല . പിന്നെ കുറെ പച്ച ആപ്പിള്ളുകള്‍ കണ്ടു മടങ്ങി
@ വയനാടന്‍ തെറ്റ് കണ്ടുപിടിച്ച് തന്നതിന് നന്ദി..
@ കുഞ്ഞായി എനിക്ക് ഒരു മാങ്ങാ പോലും നേരെ എറിയാന്‍ അറിയില്ല :)
ഒരു റാണിദീപയായി ജനിച്ചിരുന്നെങ്കില്‍ ഞാന്‍...
കണ്ടിട്ട് കൊതിയാവുന്നു. :)
nice :)
Hai,
Nice ...
:)
പ്രലോഭാനീയമായ ചിത്രങ്ങള്‍!
സന്തോഷം, ഇത് പങ്കു വച്ചതിന്...!
ഹോ! കൊതിയായിട്ടു വയ്യ!
ഒരു ആപ്പിള്‍ തോട്ടത്തില്‍ കയറിയ പോലെ....
കിടിലം പിക്സ്.
നല്ല പടങ്ങള്‍..പോസ്റ്റും ഇഷ്ടപ്പെട്ടു :)
Post a Comment