ഒരു ബെറി പിക്കിംഗ്
വളരെ കാലം ആയിട്ടു എന്റെ മകള്‍ ആഗ്രഹിച്ചിരുന്ന ഒരു കാര്യം ആയിരുന്നു Strawberry പിക്കിംഗ്
അങനെ നല്ല കാലാവസ്ഥ നോക്കി ഒരു ഞായര്‍ ആഴ്ച ഞങ്ങള്‍ ടോരോന്ടോയിലെ വളരെ പ്രസിദ്ധമായ Whittamores farm ഇലേക്ക് തിരിച്ചു .ഞങ്ങുടെ വീട്ടില്‍ നിന്ന് ഏകദേശം 41 കിലോ മീറ്റര്‍ സഞ്ചാരിച്ചാല്‍ Steeles Avenue Eastഇല്‍ ഉള്ള ഫാംഇല്‍ എത്താം.1804 ഇല്‍ സ്ഥാപിതമായ 220 ഏക്കറുകളില്‍ വ്യാപിച്ചു കിടക്കുന്ന ഒരു മനോഹരമായ ഫാം ആണ് അത് .ഞങ്ങള്‍ ചെന്ന ജുല്ല്യ് മാസം Strawberry, Raspberry എന്നാ ബെറികളുടെ വിളവെടുപ്പ് കാലമായിരുന്നു .അത് കൂടാതെ പലതരം ബീന്സുകള്‍ ,ഉരുളക്കിഴങ്ങ്, മുളകുകള്‍ മുതലായ പച്ചകറികളും നമുക്ക് ആവശ്യനുസരണം പറിച്ചെടുക്കാം. തൂക്കം അനുസരിച്ചാണ് വില,പ്രത്യേകിച്ച് പ്രവേശന ഫീസ് ഒന്നും ഇല്ല .
ഞങ്ങള്‍ ചെന്ന ദിവസം ഇന്ത്യക്കാര്‍ അടക്കം നല്ലൊരു കൂട്ടം ആളുകള്‍ ഉണ്ടായിരുന്നു അവിടെ.ആദ്യം ഞങ്ങള്‍ strawberry തോട്ടത്തിലേക്ക് ആണ് കടന്നത് .ഫ്രഷ് ആയിട്ടുള്ള strawberry പറിക്കാം എന്നുള്ള അത്യാഗ്രത്തിനാണ് പുറപ്പെട്ടത്. കുറച്ചു പറിച്ചു കഴിഞ്ഞപ്പോഴേക്കും എല്ലാവര്ക്കും സാരമായ പുറം വേദന ,കാരണം ഒരു ചെറിയ കോട്ട പറിക്കാന്‍ തന്നെ നേരം കുറെ വേണം.പിന്നെ രുചി ഓര്‍ത്തു കഴിയുന്നത്ര പറിച്ചു,അവസാനം ബാഗില്‍ നോക്കിയപ്പോള്‍ പകുതിയും ചതഞ്ഞു ചമ്മതി പരുവമായിരിക്കുന്നു, ഇത്തിരി പാല് ഉണ്ടായിരുന്നെങ്കില്‍ ഷേക്ക് ആക്കാമായിരുന്നു എന്ന് സങ്കത്തില്‍ ഒരാളുടെ കമന്റും.അങ്ങനെ തോറ്റു പിന്മാറാന്‍ ഒക്കുംമോ ഞങ്ങള്‍ പുര്‍വധികം ശക്തിയായി ഇരുന്നും നിരങ്ങിയും വീണ്ടു പറിക്കല്‍ തുടങ്ങി.
Strawberryയുടെ മുത്തു മുത്തച്ഛന്‍മാര്‍ നോര്‍ത്ത് അമേരിക്കയില്‍ നിന്നാണെന്ന് പറയപെടുന്നു.Rosaceae കുടുംബത്തില്‍ പെട്ട Fragariaഎന്നാ ജനുസ് ആണിത്.
2008ഇലെ കണക്കനുസരിച്ച് സൌത്ത് അമേരിക്കയാണ് ഉല്‍പാദനത്തില്‍ മുന്‍പില്‍.ഇതു വിറ്റാമിന്‍ Cയുടെ ഉറവിടം ആണ്, ഒരു കപ്പ് strawberry ഏകദേശം45 calories ഊര്‍ജ്ജമാണ് തരുന്നത് .
ഒരു ചെടിയുടെ കാലാവധി 3വര്ഷം ആണ്.ആദ്യ വര്ഷം കുറഞ്ഞ വിളവു മാത്രമേ കിട്ടുകയുള്ളൂ .എന്നാല്‍ അടുത്ത വര്‍ഷങ്ങളിലും സാമാന്യം നല്ല വിളവു തന്നെ കിട്ടും. അത് കഴിഞ്ഞു പുതിയ തൈ വെയ്ക്കണം .സ്പ്രിംഗ്‌ഇലാണ് സാധാരണ നടുന്നത് അത് നല്ല വിളവിന് വേണ്ടിയാണ്.മറ്റു കാലാവസ്ഥയിലും കൃഷി നടത്താം പക്ഷെ വിളവു അത്ര മെച്ചം ആകില്ല.പൂ വന്നതിനു ശേഷമുള്ള 4-5 ആഴ്ചകള്‍ വിളയാന്‍ വേണ്ടി എടുക്കും ,വിളഞ്ഞ പഴങ്ങള്‍ ഏകദേശം 3 ആഴ്ചകളോളം നില്‍ക്കും.
Strawberry pickingഅവസാനിപിച്ചു ഞങ്ങള്‍ raspberryപിക്കിംഗ്ങ്ങിലെക്ക് കടന്നു.അത് വിചാരിച്ച പോലെ അത്ര പാട് തോന്നിയില്ല .ഇതു നിന്ന് പറിക്കാന്‍ പറ്റും .
raspberry കൃഷിക്ക് നല്ല സൂര്യ പ്രകാശം വേണം ,സട്രൌബരരി പോലെ ഏകദേശം 5ആഴ്ചകള്‍ വേണം ഇതും വിളയാന്‍ ,ആദ്യ വര്ഷം വിളവെടുപ്പ് തീരെ ഇല്ലായിരിക്കും ഇതിനു ശേഷമുള്ള 4-5വര്‍ഷത്തോളം നല്ല വിളവു നല്‍ക്കും.
പല വ്യാധികളില്‍ നിന്നും പരിരക്ഷ തരുന്ന ഖടകങ്ങള്‍ ഇതില്‍ ഉണ്ട്.ഇതില്‍ antioxidant vitamin C യും polyphenols ഉം ധാരാളം അടങ്ങിയിട്ടുണ്ട് ഇത് കാന്‍സര്‍ ,ഹൃദയ സംബന്ധമായ പല അസുഖങള്‍ ,കാഴ്ച കുറവ്,memory loss മുതായവ ഒരു പരുധി വരെ പരിഹരിക്കുമെന്ന് ശാസ്ത്രജ്ഞര്‍ അവകാശപെടുന്നു .
ഏതായാലും മണികൂര്‍ നീണ്ടു നിന്ന യെജ്നം കഴിഞ്ഞു ഞങ്ങള്‍ പുറത്തിറങ്ങി. വിശപ്പിന്റെ വിളി അധികമായതിനാല്‍ ഫാം ഹൌസ്‌ിലെ തന്നെ റെസ്റ്റ് റോണ്ട് ഇല്‍ നിന്ന് ഭക്ഷണം കഴിച്ചു അതിനോട് അനുബന്ധിച്ചുള്ള പാര്‍ക്കില്‍ മകളെ ഇത്തിരി നേരം കളിപ്പിച്ചിട്ടു വീട്ടിലേക്കു മടങ്ങി. പിന്നീടുള്ള രണ്ടു ദിവസങ്ങളും പറിച്ചു കൂട്ടിയ ബെറികള്‍ കൂട്ടുകാരെ അടിച്ചു ഏല്‍പ്പിക്കുന്നത്തിലുള്ള തിരക്കായിരുന്നു :)
എത്രയും വിവരങ്ങള്‍ ഞാന്‍ അവിടുത്തെ ഫാര്‍മര്‍ഓടു ചോദിച്ചു മനസ്സിലാക്കിയതാണ്.വിവരങ്ങള്‍ അപൂര്‍ണ്ണം ആണന്നു അറിയാം.കൂടുതല്‍ വിവരങ്ങള്‍ക്ക് http://www.whittamoresfarm.com/ സന്ദര്‍ശിക്കുക
1 comments:
strawberry തോട്ടം കണ്ട്പ്പോള്‍ കൊതി തോന്നി.ഒരു കൊച്ചു strawberry ഞങ്ങളുടെ balcony ല്‍ ഉണ്ട്.
Post a Comment