Maid of the Mist, Niagra
Maid of the Mist(മൂടല്‍മഞ്ഞിന്റെ തോഴി )എന്നത് നയാഗ്ര വെള്ളച്ചാട്ടത്തിന്റെ അരികില്‍ കൂടിയുള്ള ഒരു അതിമനോഹരമായ ബോട്ട് യാത്രയാണ്. Brochureഇലെ വാക്കുകള്‍ അയ " Its not just a boat ride,its an adventure" അക്ഷാരാര്‍ഥത്തില് ശെരി തന്നേ .എന്നും അത്ഭുതത്തോടും ആരാധനയോടും കേട്ടിരുന്ന നയാഗ്ര വെള്ളച്ചാട്ടത്തിന്റെ കുളുര്‍മയുള്ള തലോടലും രൌദ്ര ഭാവവും ആസ്വദിച്ചുകൊണ്ട് കൗതുകവും സാഹസികതയും ഒത്തിണങിയ കുറച്ചു നല്ല നിമിഷങ്ങള്‍ ആയിരുന്നു അത് .
( Pic :American falls)
1846 ഇല്‍ ആണ് ഈ ബോട്ട് യാത്ര തുടങ്ങിയത് .അത് പക്ഷെ യാത്ര ഗതാഗതത്തിനു വേണ്ടി മാത്രമായിരുന്നു .പക്ഷെ ഈ ഗതാഗത മാര്‍ഗം അധികം നീണ്ടുനിന്നില്ല ,അധികം താമസികാതെ അമേരിക്കയേയും കാനഡയേയും ബന്ധിപ്പിച്ചു കൊണ്ട് Whirlpool Rapids Bridge വന്നു .പിന്നീട് ഇതു വിനോദയാത്രകര്‍ക്കായി തുറന്നു കൊടുത്തു . ബോട്ടുകള്‍ക്ക് Maid of the Mist I, II ,III എന്നിങ്ങനെ പേര് നല്കിയിരിക്കുനത് .
(Pic: യാത്രയുടെ തുടക്കം )
അമേരിക്കയും കാനഡയും ബോട്ട് സര്‍വീസ് നടത്തുന്നുണ്ട് .ഞങ്ങള്‍ കാനഡയുടെ ബോര്‍ഡിംഗ് സ്ക്വയര്‍ ആയ River Roadഇല്‍ നിന്നുമാണ് യാത്ര പുറപെട്ടത് ,മുതിര്‍ന്നവര്‍ക്കു 14.50$ ഉം കുട്ടികള്‍ക്ക് 8$ ഉം ആണ് യാത്ര ഫീസ് ഇത് കൂടാതെ പല പാക്കേജ്ജുകളും ഉണ്ട്. Aprilമുതല്‍ October വരെയാണ് സീസണ്‍ ,പക്ഷെ കാലാവസ്ഥ അനുസരിച്ച് അത് മാറാനും സാധ്യത ഉണ്ട്.
ബോര്‍ഡ് ചെയ്യുന്നതിന് മുന്‍പ് എല്ലാവര്ക്കും ഒരു നീല പ്ലാസ്റ്റിക് കോട്ട് നല്‍കാറുണ്ട് (അമേരിക്ക മഞ്ഞയും ),വസ്ത്രങ്ങള്‍ നനയാതിരിക്കുക ആണ് ഉദേശമെങ്കിലും യാത്ര കഴിയുംപോഴേക്കും നമ്മള്‍ നനഞ്ഞു കുതിര്നിട്ടുണ്ടാകും .
പൊതുവേ Horse shoe falls ആണ് നയാഗ്ര falls എന്നാണ് ധാരണ .എന്നാല്‍ American falls, Bridal Veil falls ,Canadian/Horseshoe Falls എന്ന മുന്ന് fallsഇന്റെ സംഗമം ആണ് ഇതു.യാത്ര ആദ്യം American falls ഇന്റെ അടുത്താണ് എത്തുന്നത് അതിനു ശേഷം ഒരു ചെറിയ falls ആയ Bridal Veil falls ഇന്റെ അരികിലൂടെ Horse shoe fallഇലേക്ക് നീങ്ങും . Horse shoe falls എന്ന് പേര് വരാന്‍ കാരണം ആ വെള്ളച്ചാട്ടത്തിന്റെ ആകൃതി Horse shoe(കുതിര ലാടം) പോലെ ആണ്
(Pic : Horse shoe falls)
American fallsഇന് ഏകദേശം 1,060 feet (323 m) വീതി ഉണ്ട് .
നീളം 70 അടിയും എന്നാല്‍ പാറ കൂട്ടെങ്ങള്‍ ഒഴിവാക്കിയാല്‍ 176അടിയും
ഒരു സെക്കന്റ് ഇല്‍ 150,000 Gallons വെള്ളം ആണ് ഇതിലുടെ പതിക്കുന്നത്.
( Pic: right- Bridal veli falls , left- American falls)
Bridal Veil falls,American falls ഇനോട് ചേര്‍ന്ന് കിടക്കുന്ന ചെറിയ വെള്ളച്ചാട്ടം ആണന്നു ഞാന്‍ മുന്‍പേ പറഞ്ഞില്ലേ ഇവയെ രണ്ടും വേര്‍തിരിക്കുനത് Luna എന്നാ ചെറു ദീപ് ആണ് <
എന്നാല്‍ ഹോര്‍സ് ഷൂ ഫല്ല്സ് ഇന് 2,600 feet (792 m) വീതിയും നീളം 167അടിയും
ഒരു സെക്കന്റ് ഇല്‍ 600,000 gallons വെള്ളം ആണ് ഇതിലുടെ പതിക്കുന്നത് .ഏകദേശം 4.5 million kilowatts വൈദുതി കാനഡയും അമേരിക്കയും ഇവിടെ നിന്ന് ഉത്പാദിപ്പിക്കുന്നുണ്ട്.
ഫോട്ടോ എടുക്കുനതായിരുന്നു ഏറ്റവും വലിയ വെല്ലു വിളി .വാട്ടര്‍ പ്രൂഫ് ക്യാമറയോ അല്ലെങ്കില്‍ നമുക്ക് അവിടെ വാങ്ങാന്‍ കിട്ടുന്ന disposible ക്യാമറയോ ആണ് ഉപയോഗിക്കെണ്ടാതെന്നുള്ള മുന്‍ അറിയിപ്പ് കാരണം ഞങ്ങളുടെ സംഘത്തിലെ പലരും ക്യാമറ കാറില്‍ വെച്ചിട്ടാണ് വന്നത് .പക്ഷെ ഇത്ര മനോഹരമായ കാഴ്ച പകര്‍ത്തി ഇല്ലെങ്കില്‍ പിന്നെ ക്യാമറ കൊണ്ട് എന്ത് പ്രയോജനം .ഞാന്‍ ക്യാമറയും കൂടെ കരുതി.അതൊരു നഷ്ടമായില്ല ..പക്ഷെ വെള്ളച്ചാട്ടത്തിന്റെ അടുത്ത് ചെന്നപ്പോള്‍ ഒരു രക്ഷയും ഇല്ല,ക്യാമറ പ്ലാസ്റ്റിക് കവര്‍ഇല്‍ വെയ്ക്കുകയെ നിവൃത്തി ഉള്ളായിരുന്നു. എന്നാലും കിട്ടിയ തക്കം ഞാന്‍ കുറച്ചു ക്ലിക്കി .
(Pic:ഹോര്‍സ് ഷൂ ഫാള്‍സ് )
(Pic:ഹോര്‍സ് ഷൂ ഫാള്‍സ് ഇന്റെ തൊട്ടു താഴെ നിന്നുള്ള ദൃശ്യം ആണിത് )
വെള്ളച്ചാട്ടത്തിന്റെ ശബ്ദം ഒരു ഗര്‍ജനം പോലെ അനുഭവപ്പെട്ടു .
ഹോര്‍സ് ഷൂ ഫല്ല്സ് ഇല്‍ എത്തിയപ്പോഴേക്കും ഞങ്ങള്‍ നനഞ്ഞു കുളിച്ചിരുന്നു .ഒരു ജോഡി വസ്ത്രങ്ങള്‍ ഞങ്ങള്‍ എല്ലാവരും കരുതിയത് കൊണ്ട് ടെന്‍ഷന്‍ ഒന്നും ഇല്ലാതെ എല്ലാവരും ആസ്വദിച്ചു.
ജൂണ്‍ മാസത്തിലെ ചൂടില്‍ പോലും വെള്ളത്തിന് കോച്ചുന്ന തണുപ്പ് അപ്പോള്‍ വിന്റെര്‍ കാലത്ത് എന്താകും സ്ഥിതി.ഏകദേശം അര മണികൂര്‍ കറങ്ങി ഞങ്ങള്‍ കരെയ്ക്കു എത്തി ,എന്നും ഓര്‍മ്മിക്കാന്‍ ഒരു പിടി നല്ല നിമിഷങ്ങളുമായി ..അപ്പോഴേക്കും എല്ലാവരും തണുത്തുവിറെക്കുന്നുണ്ടായിരുന്നു ..
27 comments:
നല്ല വിവരണവും ചിത്രങ്ങളും; എന്നെങ്കിലും ഒരു ദിവസം ഞാനും പോകുമീ പറുദീസാ മുറ്റത്ത്.
ആശംസകൾ
നന്ദി...
ഈ വിസ്മയക്കാഴ്ചകള്‍ക്ക്...
please change this coment box to full page
"കിട്ടിയ തക്കത്തിന് ക്ലിക്കിയത്" ഒന്നും മോശമായില്ല. ചിത്രങ്ങള്‍ക്കും വിവരണത്തിനും നന്ദി :)
മനോഹരം! ഇതുകാണാന്‍ കഴിഞ്ഞ ഭാഗ്യവതീ...
:-)
ആകാശം പൊട്ടി ഒലിക്കുന്നത് :)
അലിഫ് ,കണ്ണുകള്‍,binoy,bindhu,kumar
നയാഗ്ര കാഴ്ചകള്‍ നിങ്ങള്ക്ക് ഇഷ്ടമായി എന്ന് അറിഞ്ഞതില്‍ സന്തോഷം ..നന്ദി..
Saji ഞാന്‍ setting മാറ്റിയിട്ടുണ്ട് ,thanx :)
:) thanks...a TON !!!
മനോഹരം ഈ വിവരണവും പടങ്ങളും!!!!
നയാഗ്ര കാട്ടിതന്നതിന് നന്ദി...
ഓ.ടോ:ഈ ബ്ലോഗിന്റെ ഒരു ലിങ്ക് എന്റെ യാത്രാ ബ്ലോഗിലിടാന്‍ താല്പര്യമുണ്ട്,വിരോധമില്ലെങ്കില്‍
thanks for these nice picturs !!
Captain Haddock, kunjayi,Jithendrakumar thanks 4 yr comments...
കുഞ്ഞായി ഒരു
വിരോധവും ഇല്ല ...പക്ഷെ ഒരു കണ്ടീഷന്‍ താങ്കളുടെ ബ്ലോഗിന്റെ ലിങ്ക് ഞാനും എടുക്കും :)
ക്യാമറ കാറില്‍ നിന്ന് എടുത്തത് ഞങ്ങളുടെ ഭാഗ്യം....അല്ലെങ്കില്‍ ഈ മനോഹര ദൃശ്യങ്ങള്‍ നഷ്ടമായേനെ...ചിത്രങ്ങള്‍ക്കും വിവരണത്തിനും വളരെ നന്ദി
ur fotos of niagra falls r outstanding.v r planing to visit it in this Dec.
lively pictures... ,മനസ്സിനു ഒരു വല്ലാത്ത സുഖം ഈ ചിത്രങ്ങള്‍ കാണുമ്പോള്‍ ..താങ്ക്സ്
സുന്ദരമായിരിക്കുന്നു ചിത്രങ്ങളും കുറിപ്പും
റാണീ...
ഒരു പഴയ സൈഗാള്‍ പാട്ട് ശ്രവിച്ച പ്രതീതി ,
നിങ്ങളുടെ ഈ നയാഗ്ര കാഴ്ച്ചകളില്‍ ജീവന്‍റെ
തുടിപ്പുകള്‍ തുടിക്കുന്നു...
നയാഗ്ര ഇനി നേരില്‍ കാണാന്‍ ഞാനില്ല..
അമേരിക്കയിലുള്ള ചില സുഹൃത്തുക്കള്‍ പറഞ്ഞ് ഈ നയാഗ്ര ബോട്ട് യാത്രയെപ്പറ്റി കേട്ടിട്ടുണ്ട്. ഇന്നത് കണ്ടു, അനുഭവിച്ചു. വളരെ നന്ദി റാണീ.
എന്നാണാവോ ഇനി നേരിട്ട് പോകാന്‍ പറ്റുക ?
സമയം കിട്ടുന്ന മുറയ്ക്ക് പഴയ പോസ്റ്റുകളുമൊക്കെ വായിച്ച് വിവരമുണ്ടാക്കിയിട്ട് തന്നെ ബാക്കി കാര്യം. ഇനി ആ വഴിക്കൊന്നും പോകാന്‍ പറ്റിയില്ലെങ്കിലും ഇച്ഛാഭംഗം ഒന്നും ഉണ്ടാവില്ലല്ലോ ? :)
ഈ യാത്രാ-ബ്ലോഗിന്റെ ലിങ്ക് എന്റെ ‘ചില യാത്രകള്‍ ‘ എന്ന ബ്ലോഗില്‍ ലിസ്റ്റ് ചെയ്യാന്‍ അനുവാദം ചോദിക്കുന്നു.
Nalloru yathra sammanichathinu, nandi...!
Manoharam... Ashamsakal...!!!
കൊള്ളാം മനോഹരമായ ദൃശ്യങ്ങള്‍. വര്‍ഷങ്ങള്‍ക്ക് മുന്‍പ് നയാഗ്ര വെള്ളച്ചാട്ടം ഒരു ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രം കണ്ട ഓര്‍മ്മമാത്രമേ ഉണ്ടായിരുന്നുള്ളു. ഇപ്പോള്‍ നേരിട്ട് കണ്ടതുപോലായി.
Good Photos.... Great Photography...
വിഷ്ണു, ഫൈസല്‍, വയനാടന്‍, ഹരൂന്പ് ,സുരേഷ്, കേരള ഫാര്‍മര്‍ .ശിവ നന്ദി എന്റെ കാഴ്ചകള്‍ ഇഷ്ടമായി എന്ന് അറിയച്ചതില്‍ ..
@ Jyo സുസ്വാഗതം ...പക്ഷെ
ജ്യോ ഡിസംബറില്‍ വന്നാല്‍ ഈ കാഴ്ച കാണാന്‍ പറ്റില്ല കേട്ടോ ...
@നിരക്ഷരന്‍ ചേട്ടാ തങ്ങളുടെ ബ്ലോഗ് ലിങ്ക് ഞാന്‍ അനുവാദം ചോദിയ്ക്കാതെ എടുത്തു .. കോപ്പി റൈറ്റ് ആക്ട് ഒന്നും ഇല്ലല്ലോ അല്ലെ
എല്ലാ വിവരങ്ങളും കൃത്യമായി ഉണ്ടല്ലോ... ഞാന്‍ പലതും മറന്നു പോയിരുന്നു.
ഉഗ്രന്‍!! ഇനി ഞാന്‍ അങ്ങോട്ട് പോണില്ല. വെറുതെ കാശ് ചെലവാക്കണ്ടല്ലോ.അടുത്തത് എങ്ങോട്ടാ?
നല്ല ചിത്രങ്ങള്‍..നയാഗ്ര എന്നെ മാടി വിളിക്കുന്നു..ഒരിക്കല്‍ ഞാനും എത്തും നിന്റെ കൂടെ ഈ ജല സമൃദ്ധി കാണാന്‍..
സഹായത്രികക്ക് എല്ലാ ആശംസകളും !
Post a Comment