Tuesday, August 25, 2009

Tulip Festival

rani's




കുട്ടിക്കാലത്ത് ദൂരദര്‍ശനില്‍ ചിത്രഹാര്‍ എന്നാ പരുപാടിയില്‍ അടിക്കടി വരുന്ന ഒരു പാട്ടുണ്ടായിരുന്നു സില്സില എന്നാ ചിത്രത്തില്‍ അമിതാബ് ബച്ചനും രേഖയും അഭിനയിച്ച "ദേഖ ഏക്‌ ഖവാബ്" എന്ന് തുടങ്ങുന്ന ഗാനം , മനോഹരമായ ഒരു പൂ തോട്ടത്തില്‍ ആണ് അത് ചിത്രീകരിച്ചിട്ടുള്ളത് .അന്ന് മുതല്‍ ഞാന്‍ ആ പൂവിന്റെ പേര്‍ അന്വേഷിച്ചു നടപ്പ് ഞാന്‍ തുടങ്ങി , അതിന്റെ പേര്‍ ടുലിപ് ആണന്നു അറിഞ്ഞപ്പോള്‍ മുതല്‍ ഒരു പൂവെങ്കിലും നേരിട്ടു കാണണം എന്ന് അടുത്ത ആഗ്രഹം. കാനഡയില്‍ എത്തി ടുലിപ് അടുത്ത് കണ്ടപ്പോള്‍ അത് പോരാ തോട്ടം തന്നെ കാണണം എന്നായി . അങ്ങനെ എന്റെ ആഗ്രഹം സാക്ഷാല്‍ക്കരിക്കാന്‍ ഞങ്ങള്‍ നടത്തിയ യാത്രയാണ് Ottawa Tulip Festival.



ടോരോന്ടോയില്‍ നിന്ന് ഏകദേശം 460 കിലോമീറ്റര്‍ യാത്ര ചെയ്താല്‍ മാത്രമേ കാനഡയുടെ തലസ്ഥാന നഗരിയായ ഒട്ടാവയില്‍(Ottawa) എത്തുകയുള്ളൂ . ഞങ്ങള്‍ രാവിലെ 7 മണിക്ക് തന്നെ പുറപ്പെട്ടു അന്നിട്ട്‌ തന്നെ അവിടെ എത്തിയപ്പോള്‍ മണി ഒന്ന് . സാധാരണ മിഥുനം എന്നാ ചലച്ചിത്രത്തില്‍ മോഹന്‍ലാല്‍ യാത്രയ്ക്കു പോകുന്നപോലെ ഒരു പറ്റം കൂട്ടുകാരും ഞങ്ങളുടെ കൂടെ കാണും . ഇത്തവണ ഞങ്ങള്‍ മുന്ന് പേര് മാത്രമേ യാത്രയ്ക്കു ഉണ്ടായി ഇരുന്നുള്ളൂ കാരണം വെറും പൂക്കള്‍ കാണാന്‍ എത്ര ദൂരം യാത്ര ചെയ്യാന്‍ ആര്‍ക്കും വയ്യ.



ഹോട്ടലില്‍ പോയി ഒന്ന് ഫ്രീഷ്‌ ആയി ഞങ്ങള്‍ അടുത്തുള്ള മാക് ഡോനാഡ്‌സ്സില്‍ നിന്ന് ആഹാരവും കഴിച്ചു ടുലിപ് പൂന്തോട്ടം സജീകരിചിരിക്കുന്ന Commissioner's Park ഇലേക്ക് പുറപ്പെട്ടു . രണ്ടര ആഴ്ചയാണ് ഫെസ്റിവല്‍, ഞങ്ങള്‍ അവിടെ എത്തിയത് ഫെസ്റിവലിന്റെ അവസാന ദിവസങ്ങളില്‍ ആയിരുന്നു ,ടുലിപ് മീറ്റര്‍ (ടുലിപ് പുഷ്പം എത്ര മാത്രം വിടര്‍ന്നു എന്ന് കാണിക്കുന്ന ഒരു ഐക്കണ്‍ ആണത് , ഒഫീഷ്യല്‍ വെബ്സൈറ്റ്ഇല്‍ ചെന്നാല്‍ നമുക്ക് അത് അറിയാന്‍ കഴിയും ) 96 ശതമാനം ആയിരുന്നതു കൊണ്ടും റോഡുകളില്‍ സാമാന്യം നല്ല തിരക്കുണ്ടായിരുന്നു .


ടുലിപ് ഫെസ്റിവല്‍ പ്രമാണിച്ച് പ്രത്യേക ടൂര്‍ ബസ്സുകള്‍ ഉണ്ടായിരുന്നു . എല്ലാ ഫെസ്റിവല്‍ സ്പോട്സും കവര്‍ ചെയ്താണ് ആ ഷട്ടില്‍ ബസ്‌ പോയ്കൊണ്ടിരുന്നത് . വണ്‍ ഡേ പാസ്‌ എടുത്താല്‍ ഒരു ദിവസം എത്ര പ്രാവിശ്യം വേണമെങ്കിലും നമുക്ക് യാത്ര ചെയ്യാം .




Major's hills park,Parliment hills, City hall, Landowns park, Commissioners park എന്നിങ്ങനെ 5 സ്ഥലങ്ങളില്‍ ആയിട്ടാണ്‌ ഫെസ്റിവല്‍ നടക്കുന്നത്. പ്രധാന ടുലിപ് പ്രദര്‍ശന വേദിയായ Commissioner's Park ഇലെക്കുള്ള യാത്ര മനോഹരമായിരുന്നു Rideau Canal ഇന്റെ അരികില്‍ കൂടിയാണ് യാത്ര . വേനല് കാലത്ത് കനാല്‍ ആയും വിന്റെര്‍ ഇല്‍ സ്കടിന്ഗ് റിംഗ് ആയും ഇതു ഉപയോഗിക്കുന്നു . ലോകത്തിലെ ഏറ്റവും നീളം കൂടിയ സ്കടിന്ഗ് റിംഗ് ആണ് Rideau Canal.  Dow's Lakeഇന്റെ തീരത്ത് ഏകദേശം 500,000 ടുലിപ് ചെടികള്‍ പ്രദര്‍ശിപ്പിച്ചിരുന്നു.



ഏറ്റവും കൂടുതല്‍ സന്ദര്‍ശകന്‍ എത്തുന്ന ടുലിപ് കാര്‍ണിവല്‍ ഒട്ടാവ ടുലിപ് ഫെസ്റിവല്‍ ആണന്നാണ് സംഘാടകരുടെ അവകാശവാദം. രണ്ടാം ലോക മഹായുദ്ധ കാലത്ത് നാസി പട Netherlands കൈ അടക്കിയപ്പോള്‍ അവിടുത്തെ രാജ്ഞിയായ Julianaയേയും അവരുടെ പെണ്‍ മക്കളെയും മുന്ന് വര്‍ഷക്കാലം  സംരക്ഷിച്ചത്തിന്റെ നന്ദി സൂചകമായി ഡച്ച് രാജകുടുംബം 100,000 ടുലിപ് കിഴങ്ങുകള്‍ നല്‍കി , തുടര്‍ന്നുള്ള വര്‍ഷങ്ങളിലും ഇതു ആവര്‍ത്തിച്ച് കൊണ്ടേ ഇരുന്നു . Ottawa Board of Trade ഉം പ്രസിദ്ധ ഫോട്ടോഗ്രാഫര്‍ ആയ Malak Karsh ഉം ചേര്‍ന്ന് പ്രഥമ tulip festival 1953ഇല്‍ നടത്തി.



 


140ഇല്‍ പരം നിറങ്ങളിലും ഇനങ്ങളിലും ഉള്ള ടുലിപ് പൂക്കള്‍ ഇത്തവണ പ്രദര്‍ശനത്തിനു ഉണ്ടായിരുന്നു.ശരിക്കും ഫോട്ടോഗ്രാഫര്‍മാരുടെയും ചിത്രകാരന്മാരുടെയും ഒരു പറുദീസാ ആണവിടെ.


Tulipa എന്നാ ജനുസില്‍ പെട്ട പൂവാണിത്. സ്പ്രിംഗ്‌ സമയത്താണ് ആണ് ഇതു പുഷ്പ്പിക്കുനത് .അതിനായി ശൈത്യകാലത്തിനു മുന്‍പേ തന്നെ കിഴങ്ങ് കുഴിച്ചിടണം.നിറം അനുസരിച്ചാണ് ടുലിപ് കിഴങ്ങുകളുടെ വില ,അത് ലക്ഷങ്ങള്‍ കടക്കാറുണ്ട് .ബ്രീടിംഗ് വഴി പല നിറങ്ങള്‍ കൂടിച്ചേര്‍ന്ന ഒരു പാട് പൂക്കള്‍ ഉണ്ടായിരുന്നു അവിടെ . നമ്മുടെ നാട്ടില്‍ മുറ്റത്തു ഒരു ആനയുള്ളത് അഭിമാനത്തിന്റെ ലക്ഷണം എന്നാ പോലെ വീടുകളില്‍ വിവധ തരം ടുലിപ് പൂക്കള്‍ ഉള്ളത് ഇവിടുത്ത് കാരുടെ സ്റ്റാറ്റസ് സിംബല്‍ ആണ് .അതിനു അവര്‍ എത്ര ഡോളര്‍ മുടക്കാനും തയാറാണ് .


ടുലിപ് കിഴങ്ങുകളുടെ സ്റ്റോര്‍ ,ടുലിപ് ചിത്രങ്ങളുടെ പ്രദര്‍ശനവും വില്‍പ്പനയും ടുലിപ് ചെടി എങ്ങനെ വളര്‍ത്തണം എന്നുള്ളതിന്റെ ക്ലാസ്സുകള്‍( ഫ്രീ അല്ല കേട്ടോ ) അങ്ങനെ ഒരു വലിയ മാമാങ്കം തന്നെ അവിടെ നടക്കുന്നുണ്ടായിരുന്നു . ഒരു ചെടി കൊണ്ട് എത്ര രൂപ ഉണ്ടാക്കാമെന്ന് അപ്പോഴാണ് ഞങ്ങള്‍ക്ക് മനസ്സില്‍ ആയതു.അത് കൂടാതെ പല റോഡ്‌ ഷോകളും. പണ്ട് ടുലിപ് കൃഷി നടത്തുമ്പോള്‍ ഉപയോഗിച്ചിരുന്ന ചെരിപ്പുകളുടെയും പ്രദര്‍ശനവും അവിടെ ഉണ്ടായിരുന്നു . ഇന്റെ മകള്‍ ഇട്ടു കൊണ്ട് നില്‍ക്കുന്നത് അത്തരത്തില്‍ ഒരു ചെരുപ്പാണ്. ഇന്റെ ഉപ്പുപ്പായ്ക്ക് ഒരു ടുലിപ് ഫാം ഉണ്ടായിരുന്നു അദ്ധേഹത്തിന്റെ ചെരുപ്പാണ് എന്ന് പറഞ്ഞു ജാഡ കാണിക്കാന്‍ വേണ്ടിയാകും ( ഇന്റെ ഒരു ഗസ്സ് ആണേ ) ചെരുപ്പ് വാങ്ങാനും വലിയ തിരക്കായിരുന്നു . ഒരു എലി കുഞ്ഞിന്റെ വലിപ്പമുള്ള സാമ്പിള്‍ ചെരിപ്പിന് തന്നെ 150 ഡോളര്‍ വില .
കാഴ്ചകള്‍ കണ്ടു സമയം പോയത് അറിഞ്ഞില്ല , രാത്രി എട്ടു മണിക്കും സുര്യന്‍ ഉദിച്ചു തന്നെ നില്‍ക്കുന്നുണ്ടായിരുന്നു . മടങ്ങാന്‍ തുടങ്ങിയപ്പോഴേക്കും അവസാന ടുലിപ് ബസ്സും പോയി കഴിഞ്ഞിരുന്നു .മകള്‍ നന്നേ ക്ഷീണിച്ചു പോയിരുന്നു പിന്നെ ഒരു ടാക്സി പിടിച്ചു ഹോട്ടലില്‍ എത്തി ആദ്യം തന്നെ അടുത്ത ദിവസംകാണാന്‍ ഉള്ള കാഴ്ചകളുടെ ലിസ്റ്റ് ഉണ്ടാക്കി


ആ വിവരണങ്ങള്‍ മറ്റൊരിക്കല്‍ ആകട്ടെ ..

എല്ലാവര്ക്കും എന്റെ ഹൃദയം നിറഞ്ഞ ഓണാശംസകള്‍ .. 

14 comments:

Rani August 25, 2009 at 1:30 PM  

ഇപ്പോഴത്തെ എന്റെ ആഗ്രഹം ഒരു ചെറിയ ടുലിപ് ചെടിയെങ്കിലും വളര്‍ത്തണം എന്നാണ് . ആഗ്രഹിക്കാന്‍ വലിയ ചിലവൊന്നും ഇല്ലല്ലോ ...
ഏവര്‍ക്കും ഓണാശംസകള്‍ .

ശ്രീ August 25, 2009 at 7:49 PM  

ചിത്രങ്ങളും വിവരണവും ഇഷ്ടമായി.

ഓണാശംസകള്‍...

monu August 26, 2009 at 4:07 AM  

enthukondanu nammudey natil tulip illathath ? becasue of cliamte?

നിരക്ഷരൻ August 26, 2009 at 4:50 AM  

ഇവിടെ ആദ്യ കമന്റ് ഇടാനുള്ള ഭാഗ്യം എനിക്കാണ്. അതില്‍ സന്തോഷമുണ്ട് :)

ടുലിപ്പ് പുഷ്പ്പങ്ങള്‍ കാണാന്‍ വേണ്ടി ആംസ്റ്റര്‍ഡാമില്‍ പോകാനായി കാത്തുകാത്തിരുന്ന് അവസാനം അതിനുള്ള ഭാഗ്യം കിട്ടിയപ്പോഴേക്കും അവിടെ ടുളിപ്പ് സീസണ്‍ കഴിഞ്ഞിരുന്നു. പക്ഷെ വിട്ടുകൊടുക്കാനാവില്ലല്ലോ ? ഇംഗ്ലണ്ടില്‍ ഞങ്ങള്‍ താമസിച്ചിരുന്ന പീറ്റര്‍ബറോ പട്ടണത്തിനടുത്തുതന്നെ ഒരു ടുളിപ്പ് ഗാര്‍ഡന്‍ ഉണ്ടെന്ന് മനസ്സിലാക്കിയ ഞങ്ങള്‍ അങ്ങോട്ട് വെച്ചുപിടിച്ചു. പിന്നീട് ഇടയ്ക്കിടയ്ക്ക് അവിടെ പോകുന്നത് ഒരു പതിവുമാക്കി.

വെറൈറ്റിയില്‍ ഇത്രയുമൊക്കെ അവിടെയും ഉണ്ടായിരുന്നു. പക്ഷെ എണ്ണത്തില്‍ ഇത്രത്തോളം വരില്ല. ഇത് കിടിലം.

നന്ദി... കണ്ണടിച്ചുപോകുന്ന തരത്തിലുള്ള ഈ കാഴ്ച്ച സമ്മാനിച്ചതിന്. നന്ദി ഈ യാത്രാവിവരണത്തിന്.

നിരക്ഷരൻ August 26, 2009 at 4:58 AM  

കമന്റ് മോഡറേഷന്‍ ഉണ്ടല്ലേ ? അപ്പോ എന്റേത് ആദ്യ കമന്റ് ആകാന്‍ വഴിയില്ല... :)

ഫസല്‍ ബിനാലി.. August 26, 2009 at 6:20 AM  

മനോഹരമായ ചിത്രങ്ങളും വിവരണവും. ആശംസകളോടൊപ്പം നന്ദിയും.

കുഞ്ഞായി | kunjai August 26, 2009 at 9:47 PM  

മനോഹരമായ ചിത്രങ്ങളും,വിവരണവും.
‘നന്ദി,ഈ കാഴ്ച സമ്മാനിച്ചതിന്.
ഓണാശംസകള്‍!!!!

ബിനോയ്//HariNav August 27, 2009 at 12:44 AM  

ചിത്രങ്ങള്‍ക്കും വിവരണത്തിനും ഡാങ്ക്‌സ് :)

വിഷ്ണു | Vishnu August 28, 2009 at 9:51 PM  

കാനഡയിലും ബെല്‍ജിയത്തിലും ആംസ്റ്റര്‍ഡാമിലും ഒക്കെ ഒരുപാടുണ്ട് ടുലിപ് പൂന്തോട്ടം എന്ന് കേട്ടിടുണ്ട് (ഇവിടെ ഒന്നും ഞാന്‍ പോയിട്ടില്ല കേട്ടോ....). അതിലൊന്ന് മനോഹരമായ ചിത്രങ്ങള്‍ സഹിതം വിവരിച്ചു ഞങ്ങള്‍ക്ക് ഓണപ്പൂക്കളം ഒരുക്കി തന്നതിന് നന്ദി

Mohanam August 29, 2009 at 5:43 AM  

ആഗ്രഹിക്കാന്‍ പ്രത്യേകിച്ചു കാരണം ഒന്നും വേണ്ടല്ലോ, ചിലവും ഇല്ലല്ലോ.? അപ്പോള്‍ എനിക്കും ആഗ്രഹിക്കാം ഞാനും ഇതു കാണാന്‍ പോകും....ഹും. ഞാനാരാ..മോന്‍.

Mohanam August 29, 2009 at 5:44 AM  

നിരൂ അതേ എനിക്കും ഇവിടെ ഇങ്ങനെ അബദ്ധം പറ്റിയിട്ടുണ്ട്‌.

വയനാടന്‍ August 31, 2009 at 10:06 AM  

അസ്സലായി ചിത്രങ്ങളും പോസ്റ്റ്‌.
ഹ്രുദയം നിറഞ്ഞ ഓണാശം സകൾ നേരുന്നു

Unknown September 14, 2009 at 1:52 AM  

മനോഹരമായ വിവരണവും ചിത്രങ്ങളും... എന്ത് ഭംഗിയാണാ പൂക്കള്‍ കാണാന്‍...

Rani October 9, 2009 at 8:28 PM  

@ശ്രീ നന്ദി

@മോനു തണുപ്പുള്ള കാലാവസ്ഥയാണ് ഇതിനു വേണ്ടത് .ഏഷ്യയിലെ ഏറ്റവും വലിയ ടുലിപ് തോട്ടം ശ്രിനഗര്‍ റില്‍ ഉള്ള സിറാജ് ബാഗ് ആണെന്നാണ് അവകാശ വാദം .90 ഏക്കറുകളില്‍ ആണത് .

@നിരക്ഷരന്‍ ചേട്ടാ എത്ര കണ്ടാലും മതിവരാത്ത ഒരു കാഴ്ചയാണ് ഈ തോട്ടങ്ങള്‍ .എന്റെയും വലിയ ഒരു ആഗ്രഹം സാധിച്ചു.

@ഫസില്‍ , കുഞ്ഞായി ,ബിനോയ്‌ ,വിഷ്ണു എന്റെ ബ്ലോഗ്‌ സന്ദര്‍ശിച്ചതിനു നന്ദി

@മോഹനം അടുത്ത തവണ ട്രൈ ചെയ്യൂ

@വയനാടന്‍ ,ജിമ്മി നന്ദിട്ടോ ..

Post a Comment

ഞാന്‍ കണ്ട കുറച്ചു കാഴ്ചകളും വിശേഷങ്ങളും നിങ്ങളുടെ കൂടെ പങ്കു വെയ്ക്കുന്നു ...

Followers

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP