Swaminarayan Temple, Toronto
Swaminarayan Sampraday എന്ന ഭക്തി പ്രസ്ഥാനത്തിന്റെ കീഴിലുള്ള ഒരു മനോഹരമായ ക്ഷേത്രം ടോരോന്ടോ യില്‍ ഉണ്ടന്ന് കൂട്ടുകാര്‍ വന്നപ്പോഴേ പറഞ്ഞിരുന്നു . ജോലി തിരക്ക് കാരണം ഞങ്ങളുടെ യാത്ര നീണ്ടു പോയി കൊണ്ടേ ഇരുന്നു . അങ്ങനെ മുന്‍കൂട്ടി പ്ലാന്‍ ചെയ്യാതെ ഒരു വൈകുന്നേരം ഞങ്ങള്‍ പുറപ്പെട്ടു .ഞങ്ങളുടെ വീട്ടില്‍ നിന്ന് 35കിലോ മീറ്റര്‍ മാത്രമേ ദൂരം ഉള്ളു ,തിരക്ക് അധികം ഇല്ല്യിരുന്ന കൊണ്ട് അര മണിക്കൂര്‍ കൊണ്ട് അവിടെ എത്തി .കൂട്ടുകാര്‍ പറഞ്ഞ പോലെ അതിമനോ ഹരമായ കൊത്തു പണികളുള്ള ഒരു ക്ഷേത്രമാണ് അത്
Torontoയിലെ പ്രസിദ്ധമായ Swaminarayan Mandhir ആണിത്.Swaminarayan Sampraday എന്ന ഭക്തി പ്രസ്ഥാനത്തിന്റെ കീഴിലാണ് ഈ മന്ദിര്‍.Bhagwan Swaminarayan ആണ് ഈ ഭക്തി പ്രസ്ഥാനത്തിന്റെ സ്ഥാപകന്‍ .
Finch and Hwy. 427 എന്റെയും അടുത്തുള്ള 61 Claireville Drive എന്ന സ്ഥലത്താന് മന്ദിര്‍ സ്ഥിതി ചെയ്യുന്നത്.ആരെയും അല്‍ഭുതപ്പെടുത്തുന്ന വാസ്തുവിദ്യയും കലാചാദുര്യവും ഒത്തിണങ്ങിയ ഒരു തീര്ത്ഥാടന കേന്ദ്രമാണിത് .
2007 July 22നാണു കാനഡയുടെ പ്രധാനമന്ത്രി Mr.Stephen Harperഉം ആത്മീയ ആചാര്യന്‍മാരായ Swaminarayan Sanstha യും His Divine Holiness Pramukh Swami മഹാരാജ്വും ചേര്‍ന്നാണ് ഇതു പൊതുജനങ്ങള്‍ക്കായി സമര്‍പ്പിച്ചത് .
40ദശലക്ഷം ഡോളര്‍ ആണ് ഇതിന്റെ നിര്‍മാണ ചെലവ് .ലോകമെമ്പാടും ഉള്ള ഹിന്ദു വിശ്വാസികളില്‍ നിന്നുമാണ് ഇതു സമാഹരിച്ചത്. 18 ഏക്കറോളം സ്ഥലത്താണ് ഈ മന്ദിര്‍ വ്യാപിച്ചു കിടക്കുന്നത് .
2,638 tons Turkish limestone ഉം 2,260 tons Carrara Italian marble ഉം 1,487 tons Indian sandstone ഉം അണു ഇതിന്റെ നിര്‍മാണത്തിനായി ഉപയോഗിച്ചിരിക്കുന്നത് . 24,000 ക്ഷേത്ര ഭാഗങ്ങള്‍ ഇന്ത്യയില്‍ കൊത്തുപണികള്‍ ചെയ്തു കപ്പല്‍ മാര്‍ഗം എവിടെ എത്തിച്ചു കൂട്ടിയോജിപ്പികുകയായിരുന്നു.ഒരു തുണ്ട് ലോഹം പോലും ഇതിന്റെ നിര്‍മാണത്തിനായി ഉപയോഗിച്ചിട്ടില്ല എന്നാണ് അവകാശവാദം
ഇന്ത്യയില്‍ നിന്നുള്ള 2000 ശില്‍പ്പികളും 400 volunteer മാരും ചേര്‍ന്ന് 18 മാസം മാത്രം എടുത്തു റെക്കോര്‍ഡ് സമയത്തിനുള്ളില്‍ അണു എതിനിന്റെ പണി പുര്‍ത്തിയക്കിയത്.
ഇന്ത്യന്‍ കരകൌശല വിദ്യയുടെ മാസ്മരികത പ്രതിഫലിപ്പിക്കുന്ന മനോഹരമായ ഒരു ഹവേലി ഉണ്ടിവിടെ. ക്ഷേത്ര നിര്‍മാണത്തിന്റെ ഓരോ പടവുകളും സന്ദര്‍ശകരെ കാണിക്കാന്‍ ഒരു വീഡിയോ പ്രദര്‍ശനവും നടത്തുന്നുണ്ടിവിടെ . അത് പോലെ നമ്മുടെ പാരമ്പര്യവും ചരിത്രവും നാഗരികതയും എടുത്തു കാണിക്കുന്ന തരത്തില്‍ ഒരു മ്യൂസിയം യും സജ്ജീകരിച്ചിട്ടുണ്ട് .അവിടുത്തെ ചിത്ര പ്രദര്ശനത്തില്‍ നമ്മുടെ കൊച്ചു കേരളത്തിന്റെ ചിത്രങ്ങളും സ്ഥാനം പിടിച്ചിട്ടുണ്ട്.
ദീപാരാധനയും തൊഴുതു ഞങ്ങള്‍ക്ക് മടങ്ങാന്‍ ഉള്ള സമയമായി .നല്ല നോര്‍ത്ത് ഇന്ത്യന്‍ സ്വീറ്റ് സ് അവിടെ വാങ്ങാന്‍ കിട്ടും ,കിട്ടിയ ചാന്‍സ് ഞാന്‍ മുതലാക്കി ... രാത്രയില്‍ പൂര്‍ണ ചന്ദ്രനെ പോലെ ക്ഷേത്രം ജ്വാലിക്കുനുണ്ടയിരുന്നു...
അമ്പലത്തിന്റെ അകത്തു ക്യാമറ അനുവദിക്കില്ല .വിഷമിക്കേണ്ട എവിടെ ക്ലിക്ക് ചെയ്താല്‍ വിര്‍ച്ച്വല്‍ ദര്‍ശനം കിട്ടും .ഇതു കാണാതെ പോകരുതേ .... http://www.baps.org/globalnetwork/america/torontoVR.htm
എവിടെ എന്നെ ആകര്‍ഷിച്ച മറ്റൊരു വസ്തുത ഇതു വെറും ഒരു തീര്ത്ഥാടന കേന്ദം മാത്രമല്ല . ഭാരതിയ സംസ്കാരം പുതുതലമുറകള്‍ക്ക് പകര്‍ന്നു കൊടുക്കുന്ന ഒരു മഹനീയ നിലയം കൂടിയാണിത് .
എവിടെ ഭക്ത ജനങ്ങള്‍ക്കായി ആദ്ധ്യാത്മിക മാര്‍ഗ്ഗദര്‍ശനങ്ങളും കുട്ടികള്‍ക്കായി പൂജ ക്ലാസ്സുകളും ഇന്ത്യന്‍ നൃത്തങ്ങളും മുതിര്‍ന്ന വര്‍ക്കായി Parental Guidance, Convention ,Conferences,Medical Fair മുതലായവകളും നടത്തുന്നുണ്ട് .
മറുനാട്ടിലും നമ്മുടെ സംസ്കാരം ഉയര്‍ത്തികാട്ടാനും നിലനിര്‍ത്താനും അവര്‍ നടത്തുന്ന ശ്രേമങ്ങള്‍ പ്രേശംസിനീയം തന്നേ ...
0 comments:
Post a Comment